ആദ്യ രാത്രി നാലു പേർക്കൊപ്പം: കാമുകൻ ചതിച്ച പെൺകുട്ടി തൂങ്ങി മരിച്ചു

സ്വന്തം ലേഖകൻ

മീററ്റ്: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പടുന്നവർ തമ്മിൽ പ്രണയവും ഇത് പിന്നീട് ഒളിച്ചോട്ടവും വിവാഹത്തിലും എത്തുന്നത് ഇന്ന് പതിവ് സംഭവമായി മാറിയിട്ടുണ്ട്. എന്നാൽ, പ്രണയവിവാഹത്തിനിടയിൽ സ്ത്രീധനം ആവശ്യപ്പെട്ടെത്തിയ കാമുകന്റെ ചതിയിൽ കുടുങ്ങിയ പെൺകുട്ടിയെ കാമുകൻ നാലു പേർക്കു കാഴ്ച വച്ചു. സ്ത്രീ ധനം തരാനാകില്ലെന്നു പെൺകുട്ടിയുടെ കുടുംബം പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് യുവാവ് കാമുകിയെ സുഹൃത്തുക്കൾക്കു കാഴ്ച വച്ചത്.
ഒരു സ്വകാര്യ കോളേജിലെ എംടെക്ക് വിദ്യാർത്ഥി ഹേമന്തും രണ്ടാം വർഷ ബിരുദവിദ്യാർത്ഥിനി വർഷയും പരിചയപ്പെടുന്നത് ഫേസ്ബുക്കിലൂടെയാണ്. ആദ്യം സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലായി. ഒടുവിൽ നാലുമാസം മുമ്പ് ഇരുവരും ഒളിച്ചോടുകയും ചെയ്തു. വിവാഹം കഴിഞ്ഞശേഷം രണ്ടുപേരും വീട്ടുകാരുമായി അകന്നുതാമസിക്കുകയായിരുന്നു. എന്നാൽ വീട്ടിനുള്ളിലെ ഫാനിൽ കെട്ടി തൂങ്ങിയനിലയിലാണ് വീട്ടുകാർ 20 കാരിയായ വർഷയെ കാണുന്നത്. ഉത്തർപ്രദേശിലെ മീററ്റിലാണു സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീധനം നൽകാൻ വീട്ടുകരിൽ സമ്മർദ്ദം ചൊലുത്താൻ വർഷയെ ഹേമന്ദ് നിർബന്ധിച്ചിരുന്നുവെന്നും മരിക്കുന്നതിനു മുമ്പ് ഹേമന്ദും സുഹൃത്തുക്കളും വർഷയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിരുന്നുവെന്നും പറയുന്നു. വീട്ടുകാരുടെ പരാതിയിൽ ഹേമന്ദിനും മൂന്നു സുഹൃത്തുക്കൾക്കും എതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

Top