പാലക്കാട്: പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ അഞ്ചു സ്ത്രീകളടക്കം ഒന്‍പതുപേര്‍ പാലക്കാട്ട് പിടിയിലായി. മരുതറോഡ് , തേങ്കുറുശി എന്നിവിടങ്ങളിലെ രണ്ട് വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു റാക്കറ്റിന്റ പ്രവര്‍ത്തനം. രണ്ട് സ്ഥലങ്ങളിലായി രണ്ട് വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭം. മരുതറോഡ!് കണ്ടത്തുപാറയിലെ ആഡംബര വസതിയില്‍ നിന്ന് മൂന്നുസ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പിടികൂടിയത്. മണ്ണാര്‍ക്കാട് സ്വദേശിനി സിജ വാടകയ്‌ക്കെടുത്ത വീട്ടില്‍ ഒലവക്കോട്ടുക്ാരി ലതിക ഇടനിലക്കാരിയായി.
വീട്ടിലുണ്ടായിരുന്ന മണ്ണാര്‍ക്കാട് സ്വദേശി ഉണ്ണികൃഷ്ണന്‍ , വടവന്നൂര്‍ സ്വദേശി അനു , വടക്കഞ്ചേരി സ്വദേശിനി സുനിത എന്നിവരാണ് അറസ്റ്റിലായ മറ്റുളളവര്‍. വിവിധ ജില്ലകളില്‍ നിന്ന് യുവതികളെ എത്തിച്ച് ആവശ്യക്കാര്‍ക്ക് കൈമാറുന്ന രീതിയായിരുന്നു. കുടുംബസമേതം താമസിക്കാനെന്ന പേരില്‍ ശരാശരി അയ്യായിരം രൂപ മാസവാടകയുളള വീടുകള്‍ 11000 രൂപയ്ക്കാണ് വാടകയ്‌ക്കെടുത്തത്. വീടിനുളളില്‍ നിന്ന് അന്‍പതിലേറെ മദ്യക്കുപ്പികളും മുപ്പതിനായിരം രൂപയും ആറു മൊബൈല്‍ഫോണും ലഭിച്ചു.
കിണാശേരിയിലെ വാടക വീട്ടില്‍ നിന്ന് തിരുവനന്തപുരം സ്വദേശിനി മെറിന്‍ , പത്തനംതിട്ടക്കാരി സുധ , വര്‍ക്കല സ്വദേശി സുബൈര്‍ , പട്ടാമ്പി സ്വദേശി സേതുമാധവന്‍ എന്നിവരാണ് സൗത്ത് പൊലീസിന്റെ പിടിയിലായത്.


