കേരളത്തിൽ ഫുഡ് ജിഹാദും: ഹലാൽ ഹോട്ടലുകൾ പകരുന്നത് വർഗീയ പാഠം; ലക്ഷ്യം ഭക്ഷണത്തിലൂടെ മുസ്ലീം സമുദായത്തിന്റെ വളർച്ച്; പ്രചാരണം ഏറ്റെടുത്ത് സംഘപരിവാർ

സ്വന്തം ലേഖകൻ

കൊച്ചി: പെൺകുട്ടികളെ പ്രണയത്തിൽ കുടുക്കി മതംമാറ്റുന്ന ലവ് ജിഹാദിനു പിന്നാലെ ഭക്ഷണങ്ങളിലുടെ മതത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഫുഡ് ജിഹാദും കേരളത്തിൽ ശക്തമാകുന്നതായുള്ള ആരോപണവുമായി സംഘപരിവാർ സംഘടനകൾ രംഗത്ത്. ഹലാൽ ഹോട്ടലുകൾ എന്ന പേരിൽ സംസ്ഥാനത്ത് വ്യാപകമാകുന്ന മുസ്ലീം ഹോട്ടലുകൾക്കെതിരെയാണ് സംഘപരിവാർ സംഘടനകൾ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ഇത്തരം ഹോട്ടലുകൾ വർഗീയത പ്രചരിപ്പിക്കുകയാണെന്നും, ഇന്ത്യൻ സംസ്‌കാരത്തെ തകർത്ത് അറബിക് സംസ്‌കാരം പ്രചരിപ്പിക്കാനാണ് ഇവർ ലക്ഷ്യമിടുന്നതെന്നും സംഘപരിവാർ ആരോപിക്കുന്നു.
ഹലാൽ ചിക്കൻ, ഹലാൽ ബീഫ് എന്നിങ്ങനെ പല പേരിൽ മാംസ ഭക്ഷണം പ്രചരിപ്പിക്കുന്നത് വർഗീയ അജണ്ടയോടെയാണെന്നാണ് പ്രചരിപ്പിക്കുന്നത്. കേരളത്തിന്റെ തനത് ഭക്ഷണ രീതികളെയെല്ലാം തകർക്കുന്നതാണ് ഇപ്പോഴത്തെ സംഘപരിവാർ പ്രചാരണം. നമ്മുടെ കേരളത്തിൽ ഇന്ന് ഉൾനാടൻ ഗ്രാമങ്ങളിൽ പോലും ‘അറേബ്യൻ ഫുഡ്’ എന്ന ഓമനപ്പേരിൽ ചുട്ട കോഴിയും കുബ്ബൂസ്സും ദംബിരിയാണിയും കുഴിമന്തിയും വിളമ്പുന്ന ഹോട്ടലുകൾ ധാരാളമായി ഉണ്ട്. നമ്മുടെ സ്വന്തമായ ഭക്ഷണ സംസ്‌കാരത്തെ അട്ടിമറിച്ച് അറേബ്യൻ ഭക്ഷണ സംസ്‌കാരം ഇവിടെ നട്ടു പിടിപ്പിക്കുവാൻ ആസൂത്രിതമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇഡലിയും ദോശയും ഇടിയപ്പവും പാലപ്പവുമൊക്കെ എന്തിന് കേരളത്തിലെ തനത് മുസ്ലീം സംസ്‌കാരം പേറുന്ന പത്തിരി പോലും നമ്മുടെ ഭക്ഷണശീലത്തിൽനിന്ന് പതിയെ അപ്രത്യക്ഷമാകുന്നു. ഇതൊക്കെ ആഗോളവത്കരണ കാലഘട്ടത്തിലുണ്ടാകുന്ന സ്വാഭാവികമായ മാറ്റങ്ങളാണെന്നാണ് ലേഖകനും കരുതിയിരുന്നത്. എന്നാൽ ഹോട്ടൽ ബിസിനസ് രംഗത്തുള്ള ഹിന്ദുക്കളും ക്രിസ്ത്യാനികളും പോലും ‘ഹലാൽ’ ബോർഡ് തൂക്കി അറേബ്യൻ ഭക്ഷണങ്ങളുമായി ഈ രംഗത്തു മത്സരിക്കുന്നതു കണ്ടപ്പോളാണ് ഹലാലിനെക്കുറിച്ച് ഗൌരവമായി പഠിച്ചത്. ‘ഹലാൽ’ എന്ന അറബി പദത്തിന്റെ അർത്ഥം അനുവദനീയമായത് എന്നാണ്. അതിന്റെ എതിർ പദമാണ് ‘ഹറാം’ അഥവാ വിലക്കപ്പെട്ടത്. അനുവദനീയമായ മൃഗങ്ങളുടെ മാംസം ഹാലാലാകുവാൻ അത്തരം മൃഗങ്ങളെ കശാപ്പുചെയ്യുമ്പോൾ താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1) കശാപ്പുകാരൻ പ്രായപൂർത്തിയായ സ്ഥിരബുദ്ധിയുള്ള മുസ്ലിം ആയിരിക്കണം.
2) കശാപ്പിനു മുമ്പ് മതിയായ തീറ്റയും വെള്ളവും കൊടുത്തിരിക്കണം
3) കശാപ്പിന് ഉപയോഗിക്കുന്ന കത്തി വളരെ മൂർച്ചയുള്ളതായിരിക്കണം. കശാപ്പു ചെയ്യുന്ന മൃഗത്തിന്റെ മുന്നിൽ വെച്ച് കത്തി മൂർച്ചകൂട്ടാൻ പാടുള്ളതല്ല.
4) ഒരു മൃഗത്തിന്റെ മുന്നിൽ വെച്ച് മറ്റ് മൃഗങ്ങളെ കശാപ്പുചെയ്യാൻ പാടില്ല.
5) കശാപ്പുചെയ്യപ്പെടുന്ന മൃഗത്തിന്റെ തല കഅബയുടെ നേരേ തിരിക്കുക.
6) കശാപ്പുചെയ്യുന്നതിന് തൊട്ടുമുമ്പ് വെള്ളം കുടിപ്പിച്ചിരിക്കണം.
7) കശാപ്പുചെയ്യുമ്പോൾ ‘ബിസ്മില്ലാഹി അള്ളാഹു അക്ബർ (അള്ളാഹുവിന്റെ നാമത്തിൽ, അള്ളാഹു വലിയവനാണ്) എന്ന് പറയണം.
8)കശാപ്പുചെയ്യുന്നത് ഒറ്റപ്രാവശ്യമായി കഴുത്തിലെ നാലു ഞരമ്പുകളും മുറിച്ചു കൊണ്ടായിരിക്കണം.

ഒരു സ്ഥാപനം അല്ലെങ്കിൽ ഭോജനശാല ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണസാധനങ്ങൾ പരിശോധിച്ച് ഇസ്ലാമിക നിയമപ്രകാരം ഹലാലാണെന്ന് വ്യവസ്ഥാപിത പ്രതിനിധിസഭകൾ നൽകുന്ന സാക്ഷ്യപത്രമാണ് ഹലാൽ സാക്ഷ്യപത്രം. ഇസ്ലാമിക രാഷ്ട്രങ്ങളിലേക്ക് ഭക്ഷണസാധനങ്ങൾ കയറ്റി അയ്ക്കുമ്പോൽ ഹലാൽ സാക്ഷ്യപത്രം നിർബന്ധമാണ്. ഹലാൽ സാക്ഷ്യപത്രം നൽകുന്ന നിരവധി അംഗീകൃത പ്രതിനിധിസഭകൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ ഭക്ഷണശാലകൾ ‘ഹലാൽ’ ആകുമ്പോൾ മാംസവ്യാപാര രംഗത്ത് മുസ്ലീങ്ങളുടെ കുത്തക ഉറപ്പിക്കപ്പെടുകയാണ്. ഇതിനെക്കാൾ ഏറെ അപകടം ഓതി അറക്കുന്ന ഭക്ഷണത്തിലൂടെ ജിന്നുകളുടെ സ്വാധീനം അതു കഴിക്കുന്ന വ്യക്തികളിൽ ഉണ്ടാകുന്നുവെന്നതാണ്. വിവിധതരത്തിലുള്ള അറബി മാന്ത്രികം ഹലാൽ ഭക്ഷണത്തിലൂടെ പ്രയോഗിക്കപ്പെടുന്നുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഭൂതോച്ചാടനത്തിൽ വിദഗ്ദ്ധനായ ഒരു ക്രൈസ്തവ പുരോഹിതൻ ലേഖകനോട് പറഞ്ഞത്. ഭദ്രകാളീ സേവയിലൂടെ ബാധ ഒഴിപ്പിക്കുന്ന ഒരു ഹൈന്ദവ പുരോഹിതനും ഇതേ അഭിപ്രായം ലേഖകനോട് പങ്കുവെച്ചു. ലവ് ജിഹാദിനിരയാക്കപ്പെട്ട പെൺകുട്ടികൾ പലപ്പോളും ഭൂതാവേശിതരെപ്പോലെ പെരുമാറുന്നത് ലേഖകന് നേരിട്ട് അറിവുണ്ട്. അടുത്തിടെ സ്വന്തം അമ്മ കാലിൽ വീണ് കെട്ടിപ്പിടിച്ച് കരയുമ്പോളും അവരെ പുറം കാലിന് തട്ടിയകറ്റി ജിഹാദികളുടെ ഒപ്പം പോകുന്ന പെൺകുട്ടിയുടെ വീഡിയോ പലരും കണ്ടു കാണുമല്ലോ. കോടതിവിധിയെത്തുടർന്ന് സ്വന്തം കുടുംബത്തോടൊപ്പം താമസിക്കുന്ന പെൺകുട്ടികൾ മാതാപിതാക്കളിൽനിന്ന് അകന്ന് ഒരു സ്വപ്നലോകത്തെന്ന പോലെ ജീവിക്കുന്നുവെന്നത് പൈശാചികമായ ബന്ധനത്തിന്റെ സൂചനയായിത്തന്നെ കാണേണ്ടതുണ്ട്. അറബി മാന്ത്രികം ഓതിയ ഹലാൽ ഭക്ഷണം അമുസ്ലീങ്ങളിൽ കൈവിഷം പോലെ പ്രവർത്തിക്കുമത്രേ. ഹലാൽ ഭക്ഷണം തുടർച്ചയായി കഴിക്കുന്നവരെ മാനസികമായി സ്വാധീനിക്കാൻ മുസ്ലീങ്ങൾക്കു സാധിക്കുമത്രേ. സ്വന്തം സമുദായത്തെ ഗുരുതരമായി ബാധിക്കുന്ന ലവ് ജിഹാദ് പോലുള്ള പ്രശ്‌നങ്ങളിൽപ്പോലും ഹിന്ദു, ക്രിസ്ത്യൻ മതങ്ങളിലെ ഭൂരിപക്ഷവും നിസംഗതപുലർത്തുകയോ ജിഹാദികൾക്ക് അനുകൂലമായ നിലപാടെടുക്കുകയോ ചെയ്യുന്നത് ഈ സ്വാധീനത്തിന്റെ ശക്തിയാലാണെന്നു കരുതുന്നവരുമുണ്ട്. ഇത്തരം വിഷയങ്ങളിൽ ജിഹാദികൾക്കെതിരായി രംഗത്തുവരുന്നത് സസ്യാഹാരികളും ഹലാൽ ഭക്ഷണം കഴിക്കാത്തവരുമാണെന്നത് അവരുടെ വാദങ്ങൾക്ക് തെളിവായി അവർ ചൂണ്ടിക്കാട്ടുന്നുണ്ട്. അറബി മാന്ത്രികം ഓതി ജിന്നുകൾ സന്നിവേശിപ്പിക്കപ്പെട്ട ‘ഹലാൽ’ ഭക്ഷണം നമുക്ക് ഇനി ഒഴിവാക്കാം. കൈവിഷം നൽകി മനസ്സിനെ സ്വാധീനിക്കുന്ന കുതന്ത്രത്തിൽനിന്ന് അങ്ങനെ മാത്രമേ രക്ഷപെടാൻ സാധിക്കൂ. ഹലാൽ ഭക്ഷണം മുസ്ലീങ്ങൾക്ക് നിർബന്ധമായതു പോലെ ഹലാൽ ഭക്ഷണം അമുസ്ലീങ്ങൾക്ക് വർജ്യവുമാകട്ടെ. ഇനി മുതൽ നമ്മുടെയും നമ്മുടെ കുഞ്ഞുങ്ങളുടെയും രക്ഷയ്ക്കായി ഹലാൽ ഭക്ഷണം നമുക്ക് ഒഴിവാക്കാം.

Top