മോദി വിവാദത്തില്‍; പ്രധാനമന്ത്രിയുടെ റാലിക്ക് ആളെക്കൂട്ടിയത് ദിവസക്കൂലിക്ക്;സ്വച്ഛ് ഭാരത് ഫണ്ടില്‍ നിന്നും ആളൊന്നിന് നല്‍കിയത് 500 രൂപ

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്ക് ആളെക്കൂട്ടിയത് ദിവസക്കൂലി നല്‍കിയാണെന്ന് വിവാദം. അമര്‍ഖണ്ഡില്‍ മോദി നടത്തിയ റാലിയാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. അരലക്ഷത്തോളം പേര്‍ പങ്കെടുത്ത റാലിയില്‍ ആളൊന്നിന് 500 രൂപ വീതമാണ് നല്‍കിയത്. തുക നല്‍കിയത് സ്വച്ഛ് ഭാരത് മിഷന്റെ ഫണ്ടില്‍ നിന്നായിരുന്നെന്നാണ് വ്യക്തമാകുന്നത്. അരലക്ഷത്തോളം പേര്‍ പങ്കെടുത്ത റാലിയില്‍ ആളെക്കൂട്ടുന്നതിന് 25 കോടിയോളം രൂപയിലധികമാണ് ബിജെപി സര്‍ക്കാര്‍ ചെലവാക്കിയത്.

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നര്‍മ്മദായാത്രയിലാണ് സംഭവം നടന്നത്. പരിപാടിയുടെ സമാപനസമ്മേളനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസംഗിച്ചത്. സംസ്ഥാനത്തെ 33 ജില്ലകളില്‍ നിന്നാണ് ബിജെപി കൂലിക്ക് ആളെക്കൂട്ടിയത്. സ്വച്ഛ് ഭാരത് മിഷന്‍ രേഖകളില്‍ പരിശീലന പരിപാടി എന്ന് കാണിച്ചായിരുന്നു ഫണ്ട് ദുര്‍വിനിയോഗം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ മാസം 15നായിരുന്നു റാലി. റാലി പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നര്‍മ്മദാ നദിയുടെ ഉത്ഭവസ്ഥാനവും സരംരക്ഷിത ജൈവമേഖലയുമായ അമര്‍ഖണ്ഡില്‍ വന്‍ സമ്മേശനം നടത്തിയതിന് മുഖ്യമന്ത്രിയെ ദേശീയ ഹരിത ട്രിബ്യൂണല്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Top