മോദിയെ വിമര്‍ശിച്ച നാലാംക്ലാസുകാരി അരവിന്ദ് കേജ്രവാളിന്റെ സുഹൃത്തിന്റെ മകള്‍; കൊച്ചുകുട്ടിയേയും വെറുതേ വിടാതെ സൈബര്‍ ആക്രമണം

കൊച്ചി: നാലാം ക്ലാസുകാരിയുടെ ബുദ്ധിപോലുമില്ലേ മോദിയ്‌ക്കെന്ന് ചോദിച്ച ഹവയെന്ന കൊച്ചുമിടുക്കി ആരാണെന്നറിയേണ്ടേ…. കള്ളനോട്ട് കേസില്‍ പോലീസ് അന്വേഷിക്കുന്ന എസ് ഡി പി ഐ പ്രവര്‍ത്തകന്റ മകളാണ് ഹവ്വയെന്നായിരുന്നു സംഘപരിവാര്‍ അനുകൂല ഫേയ്‌സ് ബുക്ക് പേജുകളില്‍ പരന്ന ഫോട്ടോഷോപ്പുകള്‍ പറഞ്ഞത്.

ആരാണ് ശരിക്കും ഹവ്വ….
ഹവ്വയുടെ അച്ഛന്‍ ഷൗക്കത്തലി എറോത്ത് കണ്ണൂരില്‍ നാദാപുരം മേഖലയിലുള്ളയാളാണ്. അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകന്‍. മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നയാള്‍.
കേജ്രിവാള്‍ അടുത്ത ബന്ധം പുലര്‍ത്തുന്ന കേരളത്തിലെ സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയാണ്. ആം ആദ്മി പാര്‍ട്ടിയുടെ ഏട്ട അംഗ ടീമിലൊരൊള്‍. hw-1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുഞ്ഞു ഹവ്വ വീഡിയോയില്‍ പപ്പയ്ക്കൊപ്പം ആശുപത്രിയില്‍ വന്നതാണെന്നു പറയുന്നത് സത്യമാണ്, അദ്ദേഹം അമ്മയ്ക്കൊപ്പം ആശുപത്രിയിലാണ്. ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിലൂടെ ഈ വീഡിയോ വാര്‍ത്തയായതോടെ സോഷ്യല്‍ മീഡിയയില്‍ മോദി അനുകൂലികളുടെ കടുത്ത വിമര്‍ശനമാണ് ഹവ്വയ്ക്ക നേരിടേണ്ടിവന്നത്.
ഹവ്വുടെ അച്ഛന്‍ എസ്ഡിപിഐ പ്രവര്‍ത്തകനും മലപ്പുറം കാരനുമായ നജീബാണെന്നും കള്ളപ്പണക്കേസിലെ പ്രതിയാണെന്നുമായി പ്രചരണം.

‘എസ്ഡിപിഐ നേതാവിന്റെ തനിനിറം പുറത്തായി … മോദിക്കെതിരെ വീഡിയോ ഇട്ടതു കള്ളനോട്ട് കേസ് പ്രതിയുടെ മകള്‍…
മോദിയെ തെറിവിളിച്ചു പ്രശസ്തി നേടുക എന്ന നിലയിലേക്ക് സ്വന്തം കുഞ്ഞുങ്ങളെ വരെ ഉപയോഗിക്കാന്‍ തയ്യാറായ വാപ്പമാരുടെ അസ്വസ്ഥതയും മനസ്സിലാക്കാം..(കിടക്കയുടെ അടിയില്‍ വെച്ചിരിക്കുന്ന ഹുണ്ടിപ്പണം ഇനി അവിടെയിരിക്കുകയെ ഉള്ളല്ലോ). ആ കുഞ്ഞു വലുതാകുമ്പോള്‍, അതിനെ മറ്റൊന്നിനും പ്രേരിപ്പിക്കാതിരിക്കട്ടെ മഹാനായ ആ വാപ്പ’- എന്ന് പോസ്റ്റിട്ട് മോദി അനുകൂലിയായ ലക്ഷ്മി എന്ന പ്രൊഫൈലാണ് കുഞ്ഞ് ഹവ്വയോട് ആദ്യം അസഹിഷ്ണുത പ്രകടിപ്പിച്ചത്.

ലക്ഷക്കണക്കിനാളുകളാണ് നോട്ട് നിരോധനത്തോടുള്ള തങ്ങളുടെ പ്രതിഷേധത്തിന്റെ സ്വരമായി ഹവ്വയുടെ വീഡിയോ ഷെയര്‍ ചെയ്യുന്നത്.പലതരത്തിലുള്ള ഭീഷണികളും അശ്ലീല പ്രയോഗങ്ങളും ഓരോ പോസ്റ്റിന്റെ അടിയിലും നിറയുകയാണ്. മോദിയുടെ നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതിരോധം തീര്‍ക്കുന്ന കേജരിവാളിന്റെ ശിഷ്യയാണ് ഹവ്വയെന്നറിയുമ്പോള്‍ വീഡിയോ പ്രതിഷേധത്തിന്റെ ശക്തിവര്‍ധിക്കുകയാണ്.

shouwkath-ali

Top