ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തന്‍ കോടികളുടെ കള്ളപ്പണവുമായി പിടിയില്‍..!! ബിഷപ്പിന്റെ ബിനാമിയാണെന്ന് ആരോപണം

ജലന്ധര്‍: കന്യാസ്ത്രീ പീഡനക്കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാന്‍കോയുടെ വിശ്വസ്തന്‍ ഫാ. ആന്റണി മാടശ്ശേരി അറസ്റ്റില്‍. എന്‍ഫോഴ്മെന്റ് ഡിറക്ടറേറ്റ് ആണ് അറസ്റ്റ് ചെയ്തത്.

പ്രതാപ് പുരയിലെ ഹൗസില്‍ നിന്നും കണക്കില്‍ പെടാത്ത കോടിക്കണക്കിനു രൂപ പിടിച്ചെടുത്തു എന്നാണ് സൂചന. പ്രാദേശിക ചാനലുകളാണ് വാര്‍ത്ത പുറത്തു വിട്ടത്

ഫാ. ആന്റണിക്കൊപ്പം വേറെ നാലുപേരെയും പിടികൂടിയിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ട്. ഫ്രാന്‍സിസ്‌കന്‍ മിഷനേറിയസ് ഓഫ് ജീസസ്(എഫ്എംജെ)യുടെ ജനറലും നവജീവന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഡയറക്ടറുമാണ് അറസ്റ്റിലായ ഫാ. ആന്റണി മാടശ്ശേരി.

ബിഷപ്പ് ഫ്രാങ്കോയുടെ ഏറ്റവും അടുത്തയാളായി അറിയപ്പെടുന്ന ഇയാള്‍, ബിഷപ്പിന്റെ സാമ്പത്തിക ഇടപാടുകളില്‍ ബിനാമിയാണെന്നും ആരോപണമുണ്ട്. കന്യാസ്ത്രീ പീഡനക്കേസ് അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങളിലും ഫാ. ആന്റണിയുടെ പേര് ഉയര്‍ന്നിരുന്നു.

Top