‘ഞാന്‍ ജീവിച്ചിരിപ്പുണ്ട്’; വ്യാജ വാര്‍ത്തകള്‍ക്ക് മറുപടിയുമായി ഗായത്രി അരുണ്‍

പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐപിഎസിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയാണ് ഗായത്രി അരുണ്‍. ഗായത്രി ആത്മഹത്യ ചെയ്തു എന്ന വ്യാജ വാര്‍ത്തകള്‍ വാട്‌സ്ആപ്പിലും മറ്റും വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് മറുപടിയുമായി ഗായത്രി ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയത്. താന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞാണ് ഗായത്രി ലൈവ് ആരംഭിക്കുന്നത്. വ്യാജവാര്‍ത്ത കണ്ട് പലരും തന്നെ വിളിച്ചുവെന്നും, ആദ്യമൊക്കെ തമാശയായാണെടുത്തതെങ്കിലും പിന്നീട് വിളിയുടെ എണ്ണം കൂടിയെന്നും താരം പറയുന്നു. ഇത്തരം വാര്‍ത്തകള്‍ ഉണ്ടാക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും, എന്നാല്‍ ഇത് പ്രചരിപ്പിക്കുന്നവര്‍ സത്യാവസ്ഥ അറിയാതെ മൂന്നാമതൊരാള്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യരുതെന്നും ഗായത്രി പറയുന്നു. ഇത്തരം വാര്‍ത്തകള്‍ ഒരുപാട് പേരുടെ മാനസിക സമ്മര്‍ദത്തിന് കാരണമാകുന്നുണ്ടെന്നും ഇനി മുതല്‍ ഇത് ശ്രദ്ധിക്കുമെന്ന് വിചാരിക്കുന്നു എന്നും പറഞ്ഞാണ് താരം ലൈവ് അവസാനിപ്പിക്കുന്നത്. സീരിയലിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് ഗായത്രി ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയത്.

Top