പി.സി ജോർജിനെ പേടിച്ച് പൊലീസ്: നടിയെ ആക്രമിച്ച കേസിൽ ജോർജിനെ തൊടാൻ മുട്ടിടിച്ച് പിണറായി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന പൊലീസിനെ അഴിച്ചു വിട്ടിരിക്കുകയാണെന്നും ഏതു വിവിഐപി കുറ്റം ചെയ്താലും പിടിച്ച് അകത്തിടുമെന്നു വീമ്പിളക്കുന്ന സഖാക്കൻമാർ കാണുക. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിൻതുണയ്ക്കുകയും, നടിയെ പരസ്യമായി അപമാനിക്കുകയും ചെയ്ത പി.സി ജോർജ് എംഎൽഎയ്‌ക്കെതിരെ ഒരു ചെറുവിരലനക്കാൻ സംസ്ഥാന പൊലീസിനു ഇതുവരെയും കഴിഞ്ഞിട്ടില്ല.
കൊച്ചിയിലും, കോട്ടയത്തും, ആലപ്പുഴയിലും നടത്തിയ പത്രസമ്മേളനത്തിൽ ആക്രമണത്തിനിരയായ നടിയ്‌ക്കെതിരെ അതിമോശവും നിന്ദ്യവുമായ പരാമർശങ്ങളാണ് പി.സി ജോർജ് നടത്തിയത്. ഇതോടൊപ്പം കേസിൽ അറസ്റ്റിലായ ദിലീപിനെ പിൻതുണച്ച ജോർജ്, സംഭവത്തിൽ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിക്കൂട്ടിൽ നിർത്തുക പോലും ചെയ്തു.
നടിയെ പരസ്യമായി അപമാനിക്കാനും അപഹസിക്കാനും തയ്യാറായ പി.സി ജോർജിനെതിരെ മലയാള സിനിമയിലെ നടിമാരുടെ കൂട്ടായ്മയായ വുമൺ ഇൻ സിനിമാ കലക്ടീവും പരാതി നൽകിയിരുന്നു. എന്നാൽ, ചാനലുകളിൽ കയറിയിറങ്ങുന്ന പി.സി ജോർജിനെതിരായ പരാതിയിൽ ഒന്നും ചെയ്യാൻ ഇനിയും സംസ്ഥാന പൊലീസ് തയ്യാറായിട്ടില്ല.
ആക്രമണത്തിനിരയായ നടിയെ അപമാനിച്ച സംഭവത്തിൽ പൊലീസ് ഇനിയും കേസെടുത്തിട്ടില്ല. നടിയുടെ പേരു പുറത്തു പറഞ്ഞ സിനിമാ മേഖലയിലെ ചെറുതും വലുതുമായ താരങ്ങൾക്കെതിരെ നടപടിയെടുത്തപ്പോഴാണ് പി.സി ജോർജിനെ തൊടാൻ പൊലീസ് ഇനിയും ഭയക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top