ജര്‍മ്മനിയില്‍ വിരസതയില്‍ നിന്ന് രക്ഷപ്പെടാന്‍ കുത്തിവെച്ച് കൊന്നത് 106 രോഗികളെയെന്ന് ജര്‍മ്മന്‍ നഴ്‌സ്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളെ മരണകാരണമായ മരുന്ന് കുത്തിവെക്കുകയായിരുന്നു. ബെര്‍ലിനിലെ ഡെല്‍മെന്‍ഹോര്‍സ്റ്റ് ആശുപത്രിയിലാണ് നെയ്ല്‍സ് ഹൊഗെല്‍ എന്ന നഴ്‌സാണ് രോഗികളെ വിരസതയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കുത്തിവെച്ച് കൊന്നുവെന്ന് കുറ്റസമ്മതം നടത്തിയത്. നെയ്ല്‍സ് രോഗിയെ കു്ത്തിവെക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മറ്റൊരു നഴ്‌സാണ് പരാതി നല്‍കിയത്. 2005 ല്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് 2008 മുതല്‍ ഏഴര വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. പിന്നീട് ജര്‍മ്മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നെയ്ല്‍സിനെതിരെ പരാതി ലഭിച്ചു. 1999 മുതല്‍ 2005 വരെയുള്ള കാലങ്ങളിലാണ് നെയ്ല്‍സ് ഡെല്‍മെന്‍ഹോര്‍സ്റ്റ് ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി ചെയ്തത്. അക്കാലയളവില്‍ നടന്ന മരണങ്ങളില്‍ ശാസ്ത്രീയ പരിശോധന നടത്തിയാണ് കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണം നടത്തുന്നതിനാല്‍ മരണസംഖ്യ കൂടിയേക്കാം എന്നാണ് കണക്ക്ക്കൂട്ടല്‍.


