കൊച്ചിയിൽ ഘര്‍വാപസി കേന്ദ്രത്തിൽ ഇടിമുറികൾ ..അന്യമതക്കാരെ വിവാഹം ചെയ്യുന്ന ഹിന്ദു യുവതികളെ ഘര്‍വാപസി നടത്തുന്നത് ക്രൂരമായ ലൈംഗിക ചൂഷണത്തിലും പീഡനത്തിലും

കൊച്ചി: അന്യമതക്കാരെ വിവാഹം ചെയ്യുന്ന ഹിന്ദു യുവതികളെ ഘര്‍വാപസി നടത്തുന്നത് ഭീഷണിപ്പെടുത്തിയും ക്രൂരമായ ലൈംഗിക ചൂഷണത്തിലും പീഡനത്തിലുമാണെന്ന് വെളിപ്പെടുത്തല്‍.തൃപ്പൂണിത്തുറയിലെ യോഗ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട ആയുര്‍വേദ ഡോക്ടറാണ് ഘര്‍വാപസി കേന്ദ്രത്തിലെ പീഡന വിവരം പുറത്തുവിട്ടത്.മതം മാറുന്ന ഹിന്ദുയുവതികളെ തിരികെ എത്തിക്കുന്ന തൃപ്പൂണിത്തുറയിലെ സംഘപരിവാർ ഇടിമുറിയിൽ നേരിടുന്നത് സമാനതകളില്ലാത്ത ക്രൂരതയാണ് . തൃപ്പൂണിത്തുറ കണ്ടനാട്ടുള്ള യോഗ സെന്‍ററിന്‍റെ മറവിലാണ് സംഘപരിവാറിന്‍റെ രഹസ്യ പ്രവർത്തനങ്ങൾ നടക്കുന്നത്. കാസർകോഡ് സ്വദേശിനി ആതിര ഉൾപ്പെടെയുള്ള നിരവധി പേരെ ഇവിടെ എത്തിച്ച് മതം മാറ്റത്തിനു പ്രേരിപ്പിച്ചതായി വിവരങ്ങൾ പുറത്തു വന്നു കഴിഞ്ഞു.

ഇന്ന് ഹൈക്കോടതിയിൽ ഈ കേസ് ഹേബിയസ് ഹോർപ്പസായി പരിഗണിക്കാനിരിക്കെ കണ്ടനാട്ടെ ഇടിമുറിയെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഹിന്ദു മതത്തിൽ നിന്നും ഇതര മതസ്ഥരെ വിവാഹം ചെയ്ത സ്ത്രീകളെയാണ് ഇവിടേക്ക് കൊണ്ടു വരുന്നത്. അതും വീട്ടുകാരുടെ അറിവോടെ. മനോജ് ഗുരുജിയെന്ന സംഘപരിവാർ സ്വാമിയുടെ നേതൃത്വത്തിൽ 15 ഓളം വരുന്ന ആളുകളാണ് സെന്‍ററിന്‍റെ നടത്തിപ്പുകാർ. നേതൃ നിരയിൽ സ്ത്രീകളുംഉണ്ട്. സെന്‍ററിൽ എത്തിക്കുന്ന സ്ത്രീകളെ ഹിന്ദു മതത്തിലേക്ക് മാറേണ്ടതിന്‍റെ ആവശ്യകത പറഞ്ഞു മനസിലാക്കാനെന്ന പേരിലാണ് എത്തിക്കുന്നതെങ്കിലും താൽപര്യമില്ലെന്നറിഞ്ഞാൽ കൊടിയ പീഡനങ്ങളാണ് ഇവിടെ നടക്കുന്നതെന്നാണ് വ്യക്തമാകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരികെ ഹിന്ദു മതത്തിലേക്ക് മാറാമെന്ന് സമ്മതിക്കും വരെ ക്രൂരമായി മർദിക്കുകയും പിന്നീട് ലൈംഗിക ചൂഷണങ്ങൾക്ക് വരെ ഇരയാക്കുകയും ചെയ്യുന്നത് ഇവിടുത്തെ പതിവാണത്രേ. ഇവിടെ നിന്നും രക്ഷപെട്ട തൃശൂർ സ്വദേശിനിയുടെ വെളിപ്പെടുത്തലിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. എതിര്‍ക്കുന്നവരെ കെട്ടിയിട്ട് തല്ലുമെന്നാണ് ഇവിടെ നിന്നും രക്ഷപ്പെട്ട തൃശൂര്‍ സ്വദേശനിയായ പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്. 65 പെണ്‍കുട്ടികള്‍ ഇവിടെ തടവിലുണ്ടെന്നും കാസര്‍ഗോഡ് സ്വദേശിനിയായ ആതിരയും ഇവിടെ തടവിലായിരുന്നുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.

യോഗ സെന്‍ററില്‍ ആതിര 22 ദിവസം ഉണ്ടായിരുന്നു. താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മുസ്ലിംമതം സ്വീകരിച്ചതെന്നും ആതിര പറഞ്ഞിരുന്നു. കൗണ്‍സിലിംഗ് നടത്തിയെങ്കിലും മതംമാറാന്‍ ആതിരയ്ക്ക് താല്‍പര്യം ഉണ്ടായിരുന്നില്ലെന്നും തൃശൂര്‍ സ്വദേശിനി വെളിപ്പെടുത്തി. മിശ്രവിവാഹിതരായ പെണ്‍കുട്ടികളെ ഇവിടെ പിടിച്ചുവച്ചിരിക്കുകയാമെന്നും വേറെ മതത്തിലുള്ള ആളെ വിവാഹം കഴിച്ച് ജീവിക്കുകയാണെങ്കില്‍ കൊലപ്പെടുത്തുമെന്നു വരെ ഭീഷണിയുണ്ടായിരുന്നതായും പെണ്‍കുട്ടി പറയുന്നു.

എറണാകുളം കണ്ടനാടുള്ള യോഗ കേന്ദ്രത്തിലേക്ക് ലുലുമാളിലേക്കെന്ന വ്യാജേനയാണ് മാതാപിതാക്കള്‍ തന്നെ കൗണ്‍സിലിംഗിന് എത്തിച്ചതെന്ന് യുവതിവെളിപ്പെടുത്തി. മിശ്രവിവാഹതിരെയും മതംമാറിയവരെയും ക്രൂരമായ പീഡനത്തിനാണ് ഇരയാക്കിയത്. കരഞ്ഞാല്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുകയും എതിര്‍ത്താല്‍ കെട്ടിയിട്ട് തല്ലുകയും ചെയ്യും. കുറ്റിയില്ലാത്ത ബാത്ത് റൂമിലാണ് ഇവിടെയെത്തിക്കുന്ന സ്ത്രീകളെ കുളിക്കാൻ കയറ്റുന്നത്. കൊടിയ പീഡനങ്ങൾ നടക്കുന്ന കണ്ടനാട്ടെ യോഗാ സെന്‍ററിൽ കൊലപാതകൾ വരെ നടന്നിട്ടുണ്ടെന്നും സംശയിക്കപ്പെടുന്നുണ്ട്.

അതേസമയം കൊച്ചിയിലെ ഘര്‍വാപസി കേന്ദ്രത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. കേരളത്തിലും ഒരു റാം റഹിം സിംഗ് വേണോ എന്ന് ഹൈക്കോടതി ചോദിച്ചു. മിശ്രവിവാഹം ചെയ്ത ഡോക്ടറെ കാണാതായ കേസിലാണ് യുവതിയെ താമസിപ്പിച്ച യോഗ കേന്ദ്രത്തെക്കുറിച്ച് കോടതി വിമര്‍ശമുന്നയിച്ചത്. കേസില്‍ കോടതി ഇടപെടുന്നതിനെ സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ത്തു.ഹിന്ദു മതത്തിലേക്ക് ഘര്‍വാപസി നടത്തുന്ന തൃപ്പുണിത്തുറയിലെ യോഗ കേന്ദ്രത്തിനെതിരെ അവിടെ നിന്ന് രക്ഷപ്പെട്ട യുവതിയാണ് കോടതിയില്‍ ഹരജി നല്‍കിയത്. ഭര്‍ത്താവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ പെണ്‍കുട്ടി സത്യവാങ്മൂലം നല്‍കുകയായിരുന്നു. ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്ത യുവതിയെ യോഗ കേന്ദ്രത്തില്‍ താമസിപ്പിച്ച് മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് യുവതി വ്യക്തമാക്കി. 65 പെൺകുട്ടികള്‍ കൂടി സ്ഥാപനത്തിൽ തടവിലുണ്ട്. പലരും ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട്. സ്ഥാപന നടത്തിപ്പുകാരനായ മനോജ് ഗുരുജിയുടെയും യോഗ കേന്ദ്രം പ്രവര്‍ത്തകരുടെയും ക്രൂരതകളെക്കുറിച്ച് വിവരങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് കേരളത്തിൽ റാം റഹിമുമാരെ സൃഷ്ടിക്കണോയെന്ന് ഹൈക്കോടതി ചോദിച്ചത്.

ഹർജിയിൽ തൃപ്പൂണിത്തുറ ശിവശക്തി യോഗ സെന്‍ററിനെ കക്ഷി ചേർക്കും. സമാന സാഹചര്യങ്ങളിലുള്ള എല്ലാ സ്ഥാപനങ്ങളെ പറ്റിയും അന്വേഷണം നടത്തണമെന്നും ഹൈക്കോടതി പറഞ്ഞു. കേസില്‍ കോടതി ഇടപെടുന്നതിനെ സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ത്തു. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ തടവിലാക്കപ്പെട്ട പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു. ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നാളെ പരിഗണിക്കും.

video courtesy: Medianone TV

Top