ഇടുക്കിയില്‍ പീഡനത്തിനിരയായ പത്ത് വയസുകാരി ഗര്‍ഭിണിയായി

ഇടുക്കി: മറയൂരില്‍ പീഡനത്തെ തുടര്‍ന്ന് 10 വയസുകാരി ഗര്‍ഭിണിയായി. മറയൂര്‍ കണക്കായം എസടി കോളനിയിലെ വിദ്യാര്‍ത്ഥിനിയെയാണ് സമീപവാസിയായ യുവാവ് പീഡിപ്പിച്ചത്.

സംഭവത്തില്‍ മറയൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ 17നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടിയുടെ മൊഴിയില്‍ ഇതേ കോളനിയിലെ മധു എന്നയാളാണ് പീഡിപ്പിച്ചതെന്ന് പറയുന്നു. പോലീസ് പറയുന്നതിങ്ങനെ: കലശലായ വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ 17ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംശയം തോന്നിയ ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി രണ്ടുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കേസെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു മാസം മുന്‍പ് ഒരു ശനിയാഴ്ച പ്രതി ആരും ഇല്ലാത്തപ്പോള്‍ വീട്ടില്‍ വരുകയും തന്നെ കടന്ന് പിടിച്ച് പീഡിപ്പിക്കുകയുമായിരുന്നെന്ന് കുട്ടി മൊഴിയില്‍ പറയുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. 18ന് ചൈല്‍ഡ് വെല്‍ഫെയറിനു മുന്‍പാകെ കുട്ടിയെ ഹാജരാക്കി. പിന്നീട് തൊടുപുഴയിലെ മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹോമിലേക്ക് മാറ്റി.
ചില നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് വാര്‍ത്ത പുറംലോകം അറിയുന്നത്.

പ്രതിയെ അറസറ്റ് ചെയ്യണമെന്ന ആവശ്യം നാട്ടുകാര്‍ക്കിടയില്‍ ശക്തമാകുകയാണ്. നിലവില്‍ കേസ് അന്വേഷിക്കുന്ന മൂന്നാര്‍ സിഐ ബിജു വി. നായരും സംഘവും പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വിവരം എന്നും ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു.

Top