ഗോവയില്‍ സുഖം നുകരാന്‍ ഇനി ആധാര്‍ നിര്‍ബന്ധം; നിയമം നടപ്പിലാക്കിയത് ആരെന്നറിഞ്ഞാല്‍ ഞെട്ടും

പനാജി: ഗോവയിലെത്തി അടിച്ചുപൊളിക്കുന്നവര്‍ ആദാര്‍ കയ്യില്‍ കരുതാന്‍ ഇനി മറക്കേണ്ട. ഇത്തരി ജീവിത സുഖം തേടി ഗോവയ്ക്ക് വണ്ടി കേറുന്നവരാണ് ആധാര്‍ നിര്‍ബന്ധമായും കൂടെ കരുതേണ്ടത്. നിങ്ങള്‍ക്ക് ലൈംഗീക സുഖം ലഭിക്കണമെങ്കില്‍ ആധാര്‍ വേണ്ടിവരുന്ന രീതിയിലേയ്ക്ക് ഗോവ മാറിയിരിക്കുകയാണ്. എന്നാല്‍ ഈ ആദാര്‍ നിര്‍ബന്ധമാക്കിയത് കേന്ദ്ര സര്‍ക്കാരൊന്നുമല്ല. സുന്ദരികളെ ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കുന്ന ബ്രോക്കര്‍മാരാണ് ആധാര്‍ ആവശ്യപ്പെടുന്നത്.

ഗോവയില്‍ അവധിക്കാലം ആഘോഷിക്കാന്‍ ഡല്‍ഹിയില്‍ നിന്നും എത്തിയ അഞ്ച് യുവാക്കള്‍ സ്ത്രീകളെ ആവശ്യപ്പെട്ടപ്പോഴാണ് ആധാറിന്റെ ഇത്രയും വിലയുണ്ടെന്ന് അവര്‍ മനസിലാക്കിയത്. വടക്കന്‍ ഗോവയിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത യുവാക്കള്‍ അവധിക്കാലത്തിന് എരിവും പുളിവും പകരാന്‍ അഞ്ച് യുവതികളെ വേണമെന്ന് ഒരു ബ്രോക്കറോട് ആവശ്യപ്പെട്ടു. ഉടന്‍ തന്നെ എത്തിക്കാമെന്ന് പറഞ്ഞ് പോയ ബ്രോക്കര്‍ മണിക്കൂറുകള്‍ക്ക് ശേഷം യുവാക്കളെ ഫോണ്‍ വിളിച്ച് തങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോയെടുത്ത് വാട്‌സാപ്പില്‍ അയയ്ക്കാന്‍ നിര്‍ദ്ദേശിച്ചു.

ഇത് കൂടാതെ താമസിക്കുന്ന ഹോട്ടലിന്റെ കാര്‍ഡും മുറിയുടെ താക്കോലിന്റെ (ഹോട്ടലിന്റെ പേരോട് കൂടിയ ടാഗടക്കം) ഫോട്ടോയും അയയ്ക്കാന്‍ പറഞ്ഞു. ആവശ്യക്കാരായിപ്പോയില്ലേ… യുവാക്കള്‍ വഴങ്ങി. പിന്നീട് ഇവരെ കുറിച്ച് ഏജന്റ് അന്വേഷണം നടത്തുകയും ചെയ്തു.

പണത്തിനായി ശരീരം വില്‍ക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മേലുള്ള നിരീക്ഷണം പൊലീസ് ശക്തമാക്കിയത് കണക്കിലെടുത്താണ് ഉപഭോക്താക്കളുടെ വിവരങ്ങളും മറ്റും ഉറപ്പിക്കാന്‍ ഏജന്റുമാര്‍ ഈ രീതി അവലംബിച്ചത്. സ്ത്രീകളെ തേടിയെത്തുന്നത് വേഷം മാറി വരുന്ന പൊലീസുകാരല്ലെന്ന് ഉറപ്പ് വരുത്തുന്നതിനും വേണ്ടിയാണ് ആധാര്‍ കാര്‍ഡ് പരിശോധിക്കുന്നതെന്ന് ബ്രോക്കര്‍ യുവാക്കള്‍ക്ക് മറുപടി നല്‍കി.

Top