വിഗ്ഗിലൊളിപ്പിച്ചും സ്വര്‍ണക്കടത്ത്!

ന്യൂഡല്‍ഹി: യു.എ.ഇയില്‍നിന്നു മടങ്ങിയെത്തിയ രണ്ടു യാത്രക്കാരില്‍നിന്നായി വരാണസി വിമാനത്താവളത്തില്‍ 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു. ഉരുക്കിയ സ്വര്‍ണം കുഴമ്പുരൂപത്തില്‍ പൗച്ചിലാക്കി വിഗ്ഗിനടിയില്‍ ഒളിപ്പിച്ചാണ് ഒരാള്‍ സ്വര്‍ണം കടത്തിയത്.

തലമുടി കുറച്ചുഭാഗം വടിച്ചുമാറ്റി അവിടെയാണു പൗച്ച് ഒളിപ്പിച്ചത്. 32.97 ലക്ഷം രൂപ വിലവരുന്ന 646 ഗ്രാം സ്വര്‍ണമാണ് ഇങ്ങനെ കടത്തിയത്. മറ്റൊരാളില്‍നിന്ന് 238.2 ഗ്രാം സ്വര്‍ണവും പിടിച്ചു. ഇരുവരും എയര്‍ ഇന്ത്യ വിമാനത്തിലാണ് എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top