സ്വർണം വാങ്ങാ‌നെത്തി കവർച്ച നടത്തിയ സുന്ദരി പിടിയിൽ!..

കൊച്ചിസ്വര്ണക്കടയിൽ മോഷണം നടത്തിയ സുന്ദരി പിടിയിൽ >ജുവലറിയില്‍നിന്നും സ്വര്‍ണ വള മോഷ്ടിച്ച കേസില്‍ യുവതിയെ പോലീസ് അറസ്റ്റ്യൂ ചെയ്തു .കൊച്ചി ബ്രോഡ്‍വെയിലെ ജെ.കെ ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസം സ്വര്‍ണം വാങ്ങാനെന്ന വ്യാജേനെ എത്തിയാണ് മോഷണം നടത്തിയത്.ഈ ദൃശ്യങ്ങളാണ് യുവതിയെ കുരുക്കിയത്. തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി സ്നേഹ വൈശാലാണ് അതി വിദഗ്ധമായി മോഷണം നടത്തിയത്. കഴിഞ്ഞ ദിവസം കൊച്ചി ബ്രോഡ്‍വെയിലെ ജെ.കെ ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയാണ് ഇവര്‍ എത്തിയത് .

ഇവരുടെ ആവശ്യപ്രകാരം കൂടുതല്‍ ആഭരണങ്ങള്‍ കാണിക്കാന്‍ ജീവനക്കാരന്‍ തിരിഞ്ഞ സമയത്താണ് വള മോഷ്ടിച്ചത്. ഈ വള ബാഗിനുള്ളില്‍വെക്കുന്നതും സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. എറണാകുളം എസ്.പി കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ കടയിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു അന്വേഷണം നടത്തിയത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top