ഗൊറില്ല കൂട്ടില്‍ വീണ കുഞ്ഞ് സുഖം പ്രാപിക്കുന്നു; ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ ഗൊറില്ലയെ വെടിവെച്ചു

Gorilla-Attack

ഒഹായോ: കഴിഞ്ഞ ദിവസം നാലുവയസുകാരന്‍ ഗൊറില്ല കൂട്ടില്‍ വീണത് വലിയ വാര്‍ത്തയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ഗൊറില്ലയെ വെടിവെച്ച് കൊല്ലേണ്ടി വന്നിരുന്നു. യുഎസിലെ ഒഹായോയിലുള്ള സിന്‍സിനാറ്റി മൃഗശാലയിലാണ് സംഭവം നടന്നത്. ഗൊറില്ലയുടെ അക്രമണത്താല്‍ പരിക്കേറ്റ കുട്ടി സുഖം പ്രാപിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ട്.

ഏകദേശം 180 കിലോഗ്രാം ഭാരമുള്ള 17 വയസുള്ള ഗൊറില്ലയെയാണ് വെടിവച്ചു കൊന്നതെന്ന് മൃഗശാല ഡയറക്ടര്‍ താനെ മെയ്നാര്‍ഡ് പറഞ്ഞു. 12 അടി താഴ്ചയിലേക്കാണ് കുഞ്ഞ് വീണത്. കുഞ്ഞിനെ ഗൊറില്ല ഉപദ്രവിക്കുകയും ചെയ്തു. എങ്ങനെയാണ് കുഞ്ഞ് താഴെ വീണത് എന്ന കാര്യം പരിശോധിച്ചു വരുകയാണ്.
400 പൗണ്ട് തൂക്കം വരുന്ന ആണ്‍ ഗൊറില്ലയാണ് ഹറാംബെ എന്ന ഗൊറില്ല. ഇതിനെയാണ് വെടിവച്ചു കൊന്നത്. കഴിഞ്ഞ ദിവസമാണ് ഹറാംബെയുടെ പിറന്നാള്‍ മൃഗശാലാ അധികൃതര്‍ ആഘോഷിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൃഗശാലയുടെ വേലിക്കെട്ടിനിടയിലൂടെ ഇഴഞ്ഞുനീങ്ങിയ ബാലന്‍ അപ്രതീക്ഷിതമായി കിടങ്ങിലേക്ക് വീഴുകയായിരുന്നെന്നാണ് കരുതപ്പെടുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ ഗൊറില്ലാ കുട്ടിയെ വലിച്ചിഴച്ചു കൂട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ശബ്ദം കേട്ട് മൃഗശാല അധികൃതര്‍ എത്തുകയും ഗൊറില്ലയെ വെടിവെച്ചു വീഴ്ത്തിയശേഷം ബാലനെ രക്ഷപ്പെടുത്തുകയുമായിരുന്നു. 10 മിനിറ്റ് നേരത്തെ വെടിവയ്പ്പിനു ഒടുവിലാണ് ഗൊറില്ലയെ കൊന്നത്.

ബാലനെ നിസാര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മയക്കുവെടിവെക്കുന്നത് ഫലപ്രദമാകില്ലെന്ന വിലയിരുത്തലിലാണ് ഗൊറില്ലയെ കൊല്ലാനുള്ള തീരുമാനമെടുത്തതെന്ന് മെയ്നാര്‍ഡ് പറഞ്ഞു. ഇത്തരത്തിലൊരു അവസ്ഥ ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വെബ്സൈറ്റിലെ കണക്കുപ്രകാരം മൃഗശാലയില്‍ 11 ഗൊറില്ലകളാണ് ഇപ്പോള്‍ ഉള്ളത്.

Top