സരിതയെ ഉപയോഗിച്ച് മന്ത്രിയായി ! ‘ഗണേശന്റെ തന്തയാണ് നടേശൻ. ത​ന്ത​യ്ക്കി​ട്ട് പാ​ര​വ​ച്ച ഈ ​ഗ​ണേ​ശ​നെ​പ്പ​റ്റി എ​ന്തു പ​റ​യാ​നാ​ണ് ? അ​ച്ഛ​നും അ​മ്മ​യ്ക്കു​മെ​തി​രെ പാ​ര വ​ച്ച​വ​ൻ.ഇ​ത് ഡ്യൂ​പ്ലി​ക്കേ​റ്റ് ഗ​ണേ​ശ​ൻ; മ​ന്ത്രി ഗ​ണേ​ഷി​ന്‍റെ പ​രി​ഹാ​സ​ത്തി​ന് മ​റു​പ​ടി പ​റ​ഞ്ഞ് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

ആലപ്പുഴ: സരിതയെ ഉപയോഗിച്ച് മന്ത്രിസ്ഥാനം നേടിയ ആളാണ് ഗണേഷ് കുമാർ എന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ അതിരൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി. അഹങ്കാരത്തിന് കൈയും കാലുംവെച്ച ആളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ത​ന്ത​യ്ക്കി​ട്ട് പാ​ര​വ​ച്ച ഈ ​ഗ​ണേ​ശ​നെ​പ്പ​റ്റി എ​ന്തു പ​റ​യാ​നാ​ണെന്ന്  വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. അ​ച്ഛ​നും അ​മ്മ​യ്ക്കു​മെ​തി​രെ പാ​ര വ​ച്ച​നാ​ണ് ഗ​ണേ​ശ​ന്‍. ഗണേശൻ പെ​ങ്ങ​ള്‍​ക്കി​ട്ടും പാ​ര​വ​ച്ചി​ല്ലേ. ഇ​ത് ഡ്യൂ​പ്ലി​ക്കേ​റ്റ് ഗ​ണേ​ശ​നാ​ണെ​ന്നും അ​ഹ​ങ്കാ​ര​ത്തി​ന് കൈ​യും കാ​ലും വ​ച്ചവന്നെന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദൈ​വ​നാ​മ​മാ​യ ത​ന്‍റെ പേ​ര് ഇ​ട​യ്ക്കി​ട​യ്ക്ക് പ​റ​ഞ്ഞാ​ല്‍ വെ​ള്ളാ​പ്പ​ള്ളി​ക്ക് മോ​ക്ഷം കി​ട്ടു​മെ​ന്ന് ഗ​ണേ​ഷ് കു​മാ​റി​ന്‍റെ പ​രി​ഹാ​സ​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ഗ​ണേ​ശ​നെ​ക്കു​റി​ച്ച് പ​ല പ്രാ​വ​ശ്യം പ​റ​ഞ്ഞാ​ല്‍ പു​ണ്യം കി​ട്ടു​മെ​ന്ന്. അ​ത് ഏ​തു ഗ​ണേ​ശ​നാ​ണ്. വി​ഘ്‌​നേ​ശ്വ​ര​നാ​യ ഗ​ണേ​ശ​നാ​ണ്. സു​ബ്ര​ഹ്മ​ണ്യ​ന്‍ ലോ​കം ചു​റ്റാ​നാ​യി മ​യി​ലി​ന് പു​റ​ത്തു ക​യ​റി പോ​യ​പ്പോ​ള്‍ ഭ​ഗ​വാ​നാ​യ ഗ​ണേ​ശ​ന്‍ അ​ച്ഛ​നും അ​മ്മ​യ്ക്കും ചു​റ്റും ചു​റ്റി.

ദേവസ്വം ബോർഡ് അമ്പലങ്ങളിൽ എല്ലാം മോഷണം നടക്കുന്നുണ്ട്. മോഷണം ഇല്ലെന്ന് ആർക്കും പറയാൻ കഴിയില്ല. ഈ സംവിധാനങ്ങൾ ഇങ്ങനെ തുടർന്നാൽ ചക്കര കുടത്തിൽ കൈ ഇടുന്നത് തുടരും. ക്ഷേത്ര വരുമാനത്തിന്റെ കണക്കുകൾ കൃത്യമല്ല. സംവിധാനം മുഴുവൻ മാറണം. അഴിമതി പുറത്ത് വന്നത് അയ്യപ്പന്റെ അനുഗ്രഹം. വാതിലായും പലകയായും പലതായും ദേവസ്വം ബോര്‍ഡിലെ അഴിമതികള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഒരാളുടെ കാലത്തല്ല പലരുടേയും കാലത്ത് അഴിമതി നടന്നു. പത്മകുമാര്‍ ഭയങ്കര കുഴപ്പക്കാരനാണ്.

അഴിമതിരഹിതമായി കുറേയെങ്കിലും നടക്കണമെങ്കില്‍ ഇന്നത്തെ ദേവസ്വം ബോര്‍ഡ് ഭരണസംവിധാനം അഴിച്ചുപണിയണം. ആര് വന്നാലും ഈ അഴിമതി ലോകാവസാനം വരെ അനസ്യൂതം നടന്നുകൊണ്ടുതന്നെയിരിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡേ വേണ്ട. ഒറ്റൊരു ബോര്‍ഡുണ്ടാക്കി എന്തുകൊണ്ട് ഒരു ഐഎഎസുകാരനെ തലപ്പത്ത് വെച്ചുകൂടാ? ബ്രാഹ്‌മണസഭയ്ക്ക് എതിരല്ല ഞാന്‍ പറഞ്ഞത്. അങ്ങനെ പറഞ്ഞെന്ന് അവര്‍ക്ക് തോന്നുന്നെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു, വെള്ളാപ്പള്ളി പറഞ്ഞു. ഇടമില്ലാത്ത രാഷ്ട്രീയക്കാരുടെ ഇടമായി ദേവസ്വം ബോർഡ് അധഃപതിച്ചുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.എയിഡഡ് സ്കൂളുകളിലെ സംവരണത്തിൽ സർക്കാർ നിലപാട് ശരിയല്ല. എൻഎസ്എസിന് അനുകൂലമായ വിധി എല്ലാവർക്കും നടപ്പിലാക്കണമായിരുന്നു. ക്രിസ്ത്യൻ സമൂഹം ഇടപെട്ടപ്പോൾ സർക്കാർ മുട്ടുമടക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റും പ്ര​തി​ക​രി​ച്ചു. അ​ത് ഓ​രോ​രു​ത്ത​രു​ടെ സം​സ്‌​കാ​ര​മാ​ണ്. എ​ല്ലാ​വ​ര്‍​ക്കും ഒ​രേ സം​സ്‌​കാ​ര​മ​ല്ല. ആ ​സം​സ്‌​കാ​രം ആ​ളു​ക​ള്‍ തി​രി​ച്ച​റി​ഞ്ഞാ​ല്‍ മ​തി. അ​തി​ന് മ​റു​പ​ടി​യൊ​ന്നും പ​റ​യു​ന്നി​ല്ല.ആ ​ലെ​വ​ല​ല്ല എ​ന്‍റെ ലെ​വ​ല്‍. ഇ​ത്തി​രി കൂ​ടി​യ ലെ​വ​ലാ​ണ് ത​ന്‍റേ​ത്. പ്രാ​യ​വും പ​ക്വ​ത​യു​മി​ല്ലാ​തെ, ക​ള്‍​ച്ച​റി​ല്ലാ​തെ പ​ല​രും പ​ല​തും സം​സാ​രി​ക്കും. അ​തി​നൊ​ന്നും മ​റു​പ​ടി പ​റ​യേ​ണ്ട കാ​ര്യ​മി​ല്ല. ആ ​ലെ​വ​ലി​ലേ​ക്ക് താ​ഴാ​ന്‍ താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.

 

Top