വിവാഹ ദിനത്തില്‍ പണി കിട്ടിയ വരന്‍; അവസാനം ഫയര്‍ഫോഴ്സ് സഹായത്തിന്

വിവാഹത്തിന് സുഹൃത്തുക്കള്‍ പണി കൊടുക്കുക സാധാരണയാണ്. എന്നാല്‍ ബന്ധുക്കള്‍ ആരോ ചെയ്ത പണി കാരണം ഫയര്‍ഫോഴ്സ് വരേണ്ട ഗതി വന്നു.

വിവാഹത്തിന് ലഭിച്ച സമ്മാനമാണ് വിനയായി മാറിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കായംകുളം സെന്റ് ആന്റണീസ് പള്ളിയില്‍ വെച്ച് വിവാഹിതനായ ജോണി ജോണ്‍സനാണ് വിവാഹ ചടങ്ങുകള്‍ക്ക് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചത്. ഫോട്ടോയെടുക്കുന്നതിനിടയില്‍ ഫോട്ടോഗ്രാഫര്‍ കാര്യം തിരക്കിയപ്പോഴാണ് ജോണ്‍സണ്‍ കാരണം വെളിപ്പെടുത്തിയത്.

വിവാഹ ചടങ്ങിനെത്തിയ ബന്ധുക്കളിലാരോ സമ്മാനിച്ച മോതിരം വിരലില്‍ കുടുങ്ങി നീരു വെച്ചതായിരുന്നു പ്രശ്‌നം.

മോതിരം ഈരിയെടുക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയെങ്കിലും കഴിഞ്ഞില്ല.

മോതിരം ഊരാന്‍ കഴിയാതെ വന്നതോടെ അടുത്ത ബന്ധുവിനെ വിവരം അറിയിച്ച് ഫോട്ടോഗ്രാഫറോടൊപ്പം വരന്‍ അടുത്തുള്ള ഫയര്‍ സ്റ്റേഷനിലേക്ക് പോയി. പോകുന്ന കാര്യം വധുവിനോട് പോലും പറഞ്ഞിരുന്നില്ല.

വിവാഹ ചടങ്ങുകള്‍ക്ക് ശേഷം വരന്‍ പള്ളിയില്‍ നിന്നും അപ്രത്യക്ഷനായ കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ വധുവും ബന്ധുക്കളും പരിഭ്രാന്തരായി തിരച്ചില്‍ തുടങ്ങിയിരുന്നു.

വിരലിന് പരിക്ക് പറ്റാതെ മോതിരം മുറിച്ച് മാറ്റിയതോടെയാണ് വരന് ആശ്വസമായത്.

Top