വിമാനത്തില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റില്‍

അഹമ്മദാബാദ്: വിമാനത്തിനുള്ളില്‍ പതിമൂന്നു വയസ്സുകാരിക്കു നേരെ ലൈംഗീകാതിക്രമം നടത്തിയെന്ന പരാതിയില്‍ ഗുജറാത്തിലെ പ്രദാശിക ബിജെപി നേതാവ് അറസ്റ്റില്‍. ഗോവയില്‍ നിന്നും അഹമ്മദാബാദിലേക്കുള്ള വിമാനത്തില്‍ നിന്നും പതിമൂന്നുകാരിയെ ലൈംഗാകമായി ചൂഷണം ചെയ്തുവെന്ന പരാതിയില്‍ ബിജെപി ഗാന്ധിനഗര്‍ യൂണിറ്റ് വൈസ് പ്രസിഡന്റായ അശോക് മക്‌വാനയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വിമാനത്തില്‍ അടുത്ത സീറ്റിലിരുന്ന യാത്ര ചെയ്തപ്പോഴാണ് ഇയാള്‍ മകളെ ലൈംഗീക ചൂഷണത്തിനിരയാക്കിയതെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രേഖകള്‍ പ്രകാരം കുട്ടിയുടെ അടുത്ത സീറ്റില്‍ ഇരുന്നത് ഇയാള്‍ തന്നെയാണ് വിമാനാധികൃതരും വ്യക്തമാക്കി. ഇയാള്‍ക്കെതിരെ പോസ്‌കോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ്) ആക്റ്റ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിമാനത്തില്‍

Top