ഗ്വാളിയോർ:ബി.ജെ.പി സർക്കാരിനെ പിടിച്ച് കുലുക്കിയ ദളിത് പ്രക്ഷോഭത്തിന് നേരെ വെടിവെപ്പ് നടത്തിയ പ്രതിക്ക് എതിരെ കേസ് . മധ്യപ്രദേശിലെ ഗ്വാളിയോറിൽ ദളിത് പ്രക്ഷോഭകർക്കു നേരെ നിറയൊഴിച്ച ബിജെപി പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. ബിജെപി പ്രവർത്തകനായ രാജാ ചൗഹാനെതിരെയാണ് പോലീസ് കേസെടുത്തത്. പട്ടികജാതി/വർഗ പീഡന നിയമം ലഘൂകരിക്കുന്ന സുപ്രീം കോടതി വിധിക്കെതിരെ നടന്ന പ്രക്ഷോഭത്തിനു നേർക്കായിരുന്നു ചൗഹാൻ നിറയൊഴിച്ചത്. പ്രക്ഷോഭകർക്കു നേരെ നിറയൊഴിക്കുന്ന ചൗഹാന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇയാൾക്കെതിരെ കേസെടുത്തത്. എന്നാൽ ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്യാൻ പോലീസ് തയാറായിട്ടില്ല.ഗ്വാളിയോറിലെലെ സമരത്തിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചത് ബിജെപി എംപി നരേന്ദ്ര ടൊമാർ ആണെന്ന് സമരക്കാർ ആരോപിച്ചു. അതിനാലാണ് അക്രമികളിൽ ആരെയും അറസ്റ്റ് ചെയ്യാത്തതെന്നും സമരക്കാർ പറയുന്നു.
ദേവാശിഷ് ജരാരിയ എന്ന ദളിത് സാമൂഹിക പ്രവർത്തകനാണ് ദളിത് സമരത്തിൽ ബോധപൂർവം സംഘർഷം സൃഷ്ടിക്കാനുള്ള രാജാ ചൗഹാന്‍റെ നീക്കം ആദ്യം കണ്ടെത്തിയത്. ഡൽഹിയിൽ താമസിക്കുന്ന ജരാരിയ പ്രക്ഷോഭത്തിന്‍റെ തൽസമയ ദൃശ്യങ്ങൾ ടിവിയിലൂടെ കാണുമ്പോഴായിരുന്നു ചൗഹാനെ ശ്രദ്ധിക്കുന്നത്. കോളജിൽ തന്‍റെ സീനിയറായിരുന്ന ചൗഹാനെ ജരാരിയക്കു വേഗം തിരിച്ചറിയാനായി. ചൗഹാൻ കൈത്തോക്ക് ഉപയോഗിച്ച് ആളുകൾക്ക് നേരെ വെടിയുതിർക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ ഇതിന്‍റെ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. സമരക്കാർ വെടിയുതിർക്കുന്നതായി വ്യാഖ്യാനിച്ച് ചില വാർത്താ ഏജൻസികൾ ഇത് ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് സംഭവം വിവാദമായത്.ഇരുപത് സംസ്ഥാനങ്ങളിലെ അധികാരം കരഗതമായെന്ന് വീമ്പടിച്ചു നടക്കുന്ന ബി.ജെ.പിക്കുമേല്‍ ഉത്തരം മുട്ടുന്ന ചോദ്യങ്ങളാണ് ജനകീയപ്രക്ഷോഭാഗ്നിയുടെ രീതിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഭരണഘടനാദത്തവും നിയമപരവുമായ അവകാശ സംസ്ഥാപനത്തിനുവേണ്ടി പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദലിതുകളുടെ വന്‍പ്രക്ഷോഭമാണ് നടന്നുകൊണ്ടിരിക്കുന്നത്. മിനിഞ്ഞാന്നും ഇന്നലെയുമായി ഒരു ഡസന്‍ പേര്‍ പൊലീസിന്റെ തോക്കിനും മര്‍ദനത്തിനും ഇരയായി നടുറോഡില്‍ മരിച്ചുവീണിരിക്കുന്നു. മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ മരണം. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ബീഹാര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലായി തുടരുന്ന ദലിത്പ്രക്ഷോഭം അതിരുവിടുന്ന കാഴ്ചയാണ് കാണാനാകുന്നത്. സമാധാനപരമായി ആരംഭിച്ച പ്രക്ഷോഭത്തെ സമാനമായി നേരിടുന്നതിനുപകരം പൊലീസിനെ വിട്ട് സമരക്കാരെ വെടിവെച്ചു കൊല്ലുകയായിരുന്നു.


