ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്ര കമ്പനി വഴിപാടായി സമർപ്പിച്ച ഥാർ കാർ സ്വന്തമാക്കി എറണാകുളം സ്വദേശി അമൽ മുഹമ്മദ് അലി. 15.10 ലക്ഷം രൂപയ്ക്കാണ് ബഹ്റൈനിലുള്ള പ്രവാസി ബിസിനസ്സുകാരൻ കാർ സ്വന്തമാക്കിയിരിക്കുന്നത്.
ജിഎസ്ടി അടക്കം 18 ലക്ഷം രൂപയോളം കാറിന്റെ വിലയായി ദേവസ്വത്തിൽ അടയ്ക്കേണ്ടി വരും. ദേവസ്വം 15 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ച കാറിന്റെ ലേലത്തിൽ ഒരാൾ മാത്രമാണു പങ്കെടുത്തത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്കാണു ലേലം നടന്നത്. റെഡ് കളർ ഡീസൽ ഓപ്ഷൻ ലിമിറ്റഡ് എഡിഷനാണു ക്ഷേത്രത്തിലേക്കു നൽകിയത്.



