വിവാഹമോചനം നടത്തിയാല്‍ മുന്‍ ഭര്‍ത്താവ് സഹോദരനാകുമോ? ഹോളിവുഡ് നടിയുടെ പരാമര്‍ശത്തില്‍ വേറിട്ട ചര്‍ച്ച

പത്ത് വര്‍ഷം ദമ്പതികളായി കഴിഞ്ഞവര്‍ പിരിഞ്ഞാല്‍ സഹോദരങ്ങളാകുമോ? ഇങ്ങനൊരു ചര്‍ച്ച ഉയര്‍ന്നിരിക്കുകയാണ് ഹോളിവുഡില്‍. ഹോളിവുഡ് താരങ്ങളായ ക്രിസ് മാര്‍ട്ടിനും ഗ്വനേത് പാല്‍ട്രോയും തമ്മില്‍ 2016 ലാണ് വേര്‍പിരിയുന്നത്. ഒരു പതീറ്റാണ്ടിലധികം നീണ്ട ദാമ്പത്യമായിരുന്നു അവരുടേയത്.

ഒരു പതീറ്റാണ്ടിലധികം നീണ്ട ദാമ്പത്ത്യത്തിന് തിരശ്ശീല വീണത് ആരാധകരെയും സിനിമാലോകത്തെയും ഞെട്ടിച്ചിരുന്നു. പതിമൂന്നു വയസ്സും പതിനൊന്നും വയസ്സുള്ള രണ്ട് കുട്ടികളുണ്ട് ഈ ദമ്പതികള്‍ക്ക്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം ഒരു ചാനലിന് പാല്‍ട്രോ നല്‍കിയ അഭിമുഖം ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞിരിക്കുകയാണ്. മുന്‍ ഭര്‍ത്താവിനെ സഹോദരന്‍ എന്ന് പാല്‍ട്രോ വിശേഷിച്ചപ്പോള്‍ എല്ലാവരും അമ്പരന്നു. വിവാഹ മോചനത്തെക്കുറിച്ചുള്ള ചോദ്യത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു നടി.

വിവാഹ മോചനം വളരെ ദുഖം നിറഞ്ഞ സംഗതിയാണ്. എന്നെ സംബന്ധിച്ച് അത്ര എളുപ്പമല്ലായിരുന്നു. ക്രിസ് എനിക്ക് സഹോദരനെ പോലെയാണ്. ഞങ്ങള്‍ രണ്ടുപേരും കുഞ്ഞുങ്ങളുടെ സന്തോഷത്തിനാണ് പ്രധാന്യം നല്‍കുന്നത്. അതുകൊണ്ടാണ് വിവാഹ മോചനത്തിന് ശേഷവും ഞങ്ങള്‍ ഒരു കുടുംബം പോലെ കഴിഞ്ഞത്- പാല്‍ട്രോ പറഞ്ഞു

പാല്‍ട്രോയുടെ വാക്കുകളെ പരിഹസിച്ച് പലരും രംഗത്തെത്തിയിട്ടുണ്ട്. വേര്‍പിരിഞ്ഞാലും ആരെങ്കിലും മുന്‍ ഭര്‍ത്താവിനെ സഹോദരന്‍ എന്ന് വിളിക്കുമോ എന്നാണ് പലരും ചോദിക്കുകയാണ്. മാര്‍ട്ടിനുമായി വേര്‍പിരിഞ്ഞതിന് ശേഷം നിര്‍മാതാവും നടനുമായ ബ്രാഡ് ഫാല്‍ച്ചുക്കുമായി പാല്‍ട്രോയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.

Top