പാലക്കാട്: കൊവിഡ് ഭീതി പടരുന്നതിനിടെ സംസ്ഥാനത്ത് വീണ്ടും ഹലാൽ വിവാദം. ഹലാൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണവും ഇതിനുള്ള ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ മറുപടിയുമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ ഹലാല്‍ ഭക്ഷണ വിവാദത്തിനെതിരെ സംസാരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഹലാലിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് സംഘപരിവാറിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഈ പ്രസ്താവനക്കെതിരെയാണ് കെ സുരേന്ദ്രന്‍ അതിരൂക്ഷമായി മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
വ്യക്തിപരമായ അധിക്ഷേപമാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് അജണ്ടയായ ഹലാലിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയാണ് ഇവിടെയുള്ളതെന്നും ഹലാല്‍ ഭക്ഷണം നല്ലതെന്ന് പറയുന്ന മുഖ്യമന്ത്രി തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുകയാണെന്നും കൂടാതെ അടുത്തിടെയായി സ്വന്തം വീട്ടില്‍ മുഖ്യമന്ത്രിക്ക് ഹലാല്‍ ഭക്ഷണമാണ് ലഭിക്കുന്നത്. അതിനാലാണ് പിണറായി ഹലാലിനെ ന്യായീകരിച്ച് രംഗത്തെത്തിയതെന്നുമാണ് കെ സുരേന്ദ്രന്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.
ഇര വാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രിയെന്നും ഇത് ആപല്‍ക്കരമായ നീക്കമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഹലാല്‍ നല്ല ഭക്ഷണം എങ്കില്‍ ബാക്കി എല്ലാം മോശം ഭക്ഷണമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഹലാല്‍ നല്ല ഭക്ഷണം എങ്കില്‍ ബാക്കി എല്ലാം മോശം ഭക്ഷണമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്ത് ഹലാല്‍ വിവാദത്തിന് ചര്‍ച്ചക്ക് തുടക്കമിട്ടതും കെ സുരേന്ദ്രനായിരുന്നു. ഹലാല്‍ വിവാദം പ്രചരിക്കുന്നതിനിടെയാണ് ഹലാല്‍ ഭക്ഷണത്തിന്റെ യാഥാര്‍ഥ്യം വ്യക്തമാക്കി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ഹലാല്‍ ചേരിതിരിവിന് സംഘ്പരിവാര്‍ ആസൂത്രിത ശ്രമം നടത്തുകയാണ് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് സുരേന്ദ്രനെ രൂക്ഷമായ രീതിയില്‍ മറുപടി നല്‍കാന്‍ പ്രേരിപ്പിച്ചത്.
ബിജെപി പാലക്കാട് ജില്ലാ നേതൃയോഗത്തില്‍ സംസാരിക്കവെയാണ് സുരേന്ദ്രന്റെ വിദ്വേഷ പ്രസംഗം. പരിപാടി ഉദ്ഘാടനം ചെയ്ത ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഡി പുരന്ദേശ്വരെയും ഹലാല്‍ വിഷയത്തെ സംബന്ധിച്ചാണ് പ്രസ്താവനയില്‍ പറഞ്ഞത്. ഹലാല്‍ ഭക്ഷണം നല്ലതാണെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അപ്പോള്‍ മറ്റു ഭക്ഷണങ്ങള്‍ നല്ലതല്ലേയെന്നാണ് ഡി.പുരന്ദേശ്വരി പറഞ്ഞത്. ഹലാലിന്റെ പേരില്‍ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും ഒരു വിഭാഗത്തെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഹലാല്‍ ഉദ്ദേശം നല്ലതല്ലെന്നും വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും പുരന്ദേശ്വരി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ എസ്. ഡി. പി. ഐയുടെ പിന്തുണയോടെയാണ് സിപിഎം പല തദ്ദേശ സ്ഥാപനങ്ങളും ഭരിക്കുന്നതെന്നും സഞ്ജിത്തിന്റെ കൊലപാതകികളെ സംസ്ഥാന സര്‍ക്കാര്‍ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും പുരന്ദേശ്വര പറഞ്ഞു. പോപ്പുലാര്‍ ഫ്രണ്ട് നടത്തുന്ന കൊലപാതകങ്ങളിലെല്ലാം കാഴ്ചക്കാരുടെ റോളിലാണ് സര്‍ക്കാരും പൊലീസും നില്‍ക്കുന്നതെന്നും അവര്‍ കൂട്ടിചേര്‍ത്തു.
കേരളത്തിന്റെ വികസനത്തിന് വേണ്ടി കേന്ദ്രം നല്‍കുന്ന പണം നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് സാധിക്കുമെന്നും അവര്‍ പറഞ്ഞു. എല്ലാ കാര്യത്തിലും ഒന്നാമതാണെന്ന് പറയുന്ന കേരള സര്‍ക്കാര്‍ അട്ടപ്പാടിയില്‍ ജനിച്ചു വീഴുന്ന കുട്ടികള്‍ എങ്ങനെയാണ് മരിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പുരന്ദേശ്വര പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെല്ലാം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും അവര്‍ കൂട്ടിചേര്‍ത്തു.
ഹലാല്‍ എന്നാല്‍ കഴിക്കാന്‍ പറ്റുന്നത് എന്ന് മാത്രമാണ് അര്‍ത്ഥമെന്നും അതുകൊണ്ട് വേറെ ദോഷമില്ല എന്നതാണ് ഉദ്ദേശിക്കുന്നതെന്നുമാണ് എന്നാല്‍ അതിനോടൊപ്പം ചേര്‍ത്ത് ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ആരോപണങ്ങള്‍ ഉയര്‍ത്തുന്നതിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയാണെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കണ്ണൂരില്‍ പറഞ്ഞത്.തീവ്ര ഹിന്ദുത്വ നിലപാട് ഒരു നയമായി നടപാക്കപ്പെടുകയാണെന്നും വിശ്വാസ കേന്ദ്രങ്ങളെ ഹിന്ദുത്വ പാഠശാലകളാക്കി മാറ്റുന്നുവെന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ അക്രമിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


