ഇന്‍സ്റ്റഗ്രാമിലൂടെ ടോപ്‌ലെസ് ചിത്രങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് സുന്ദരി ഇഷ ഗുപ്ത. ‘എല്ലാ കണ്ണുകളും നിങ്ങളിലാണ്’ എന്ന അടിക്കുറിപ്പോടെയാണ് ഇഷ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ പതിനായിരക്കണക്കിന് ആളുകളാണ് ചിത്രങ്ങള്‍ കണ്ടത്.
എന്നാല്‍ ചിത്രത്തിനെതിരെ ചിലര്‍ രൂക്ഷ വിമര്‍ശനവുമായി എത്തി. നടിയുടെ ചിത്രങ്ങള്‍ അതിരുവിട്ടുപോയെന്നാണ് കൂടുതല്‍പേരുടെയും അഭിപ്രായം. പുതിയ സിനിമയുടെ പ്രചരണത്തിന് വേണ്ടിയുടെ നടിയുടെ തരംതാഴ്ന്ന പ്രവര്‍ത്തിയാണിതെന്നും മറ്റുചിലര്‍ പറയുന്നു. മിലന്‍ ലുത്രിയ സംവിധാനം ചെയ്യുന്ന ബാദ്ഷാഹോ എന്ന ചിത്രമാണ് ഇഷയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ ആദ്യവാരം റിലീസ് ചെയ്യും.

വേശ്യയെന്നു വിളിച്ചതിനു പുറമെ ഇഷയെ നാണമില്ലാത്തവളെന്നും ചിലര്‍ വിളിച്ചു. ഇഷ ഇത്തരത്തില്‍ പ്രത്യക്ഷപ്പെടുന്നതിലൂടെ ഇന്ത്യന്‍ സംസകാരത്തെയാണ് തകര്‍ക്കുന്നതെന്നും കമന്റുകള്‍ ഉയര്‍ന്നു.

പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് ഇഷ നഗ്‌നയായതെന്നും നീലചിത്ര നായികയാവാന്‍ താല്‍പര്യമുണ്ടോയെന്നും ചിലര്‍ പറഞ്ഞു. എന്തായാലും ഇതെല്ലാം കേട്ട് മിണ്ടാതിരിക്കാന്‍ ഇഷയെ കിട്ടില്ല. കളിയാക്കിയവര്‍ക്കും കുറ്റപ്പെടുത്തിയവര്‍ക്കും ഇഷ കുറിക്കുകൊള്ളുന്ന മറുപടി തന്നെയാണ് നല്‍കിയത്. ‘നാണക്കേട്’ എന്ന വാക്ക് ഡിക്ഷ്ണറിയില്‍ നിന്നും നീക്കം ചെയ്യേണ്ടതാണ് എന്നാണു തനിക്കു തോന്നുന്നത് എന്നാണ് ഇതിനെല്ലാം ഇഷ മറുപടി നല്‍കിയത്. കമന്റുകള്‍ എല്ലാം നടി നീക്കം ചെയ്തു.














