മുന്‍ പ്രണയിനിക്ക് പിറന്നാളിന് മുന്‍പ് സല്‍മാന്‍ നല്‍കിയ സര്‍പ്രൈസ്

ബോളിവുഡ് സിനിമാലോകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പ്രണയമായിരുന്നു സല്‍മാന്‍ ഖാന്‍റെയും കത്രീന കൈഫിന്‍റെയും. പ്രണയം പൊളിഞ്ഞെങ്കിലും തങ്ങള്‍ ഇപ്പോഴും വികച്ച സുഹൃത്തുക്കളാണെന്നാണ് ഇവരുടെ അവകാശവാദം. എന്നാല്‍ സുഹൃത് ബന്ധത്തിനപ്പുറം പഴയ തീവ്ര പ്രണയത്തിന്‍റെ കണികകള്‍ ഇപ്പോഴും ഇവരുടെ മനസ്സില്‍ കിടപ്പുണ്ടോ എന്ന സംശയം ആരാധകര്‍ക്ക് നല്‍കികൊണ്ട് ഒരു സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി.

മുന്‍ കാമുകിയുടെ പിറന്നാള്‍ ദിനം താന്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ടെന്നാണ് സല്‍മാന്‍ ഖാന്‍ തെളിയിച്ചത്. ഐഐഎഫ്എയുടെ വേദിയിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. തികച്ചും വ്യത്യസ്തമായാണ് സല്ലു മുന്‍കാമുകിക്ക് പിറന്നാള്‍ ആശംസയേകിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷാഹിദ് കപൂര്‍, ആലിയ ഭട്ട്, അനുപം ഖേര്‍, സുശാന്ത് സിങ് രജ്പുത്, വരുണ്‍ ധവാന്‍ തുടങ്ങിയവരൊക്കെ വേദിയില്‍ നില്‍ക്കുന്നതിനിടയിലാണ് സല്‍മാന്‍ കത്രീനയുടെ കാതില്‍ പിറന്നാള്‍ ഗാനം മൂളിയത്. ഇക്കാര്യം മറ്റുള്ളവര്‍ കണ്ടെങ്കിലും എന്താണ് പറഞ്ഞതെന്ന് അവര്‍ക്ക് മനസ്സിലായിരുന്നില്ല.
പിന്നീട് അവതാരകന്‍റെ ചോദ്യത്തിന് മറുപടിയായാണ് സല്‍മാന്‍ കാതില്‍ പറഞ്ഞ രഹസ്യം എന്താണെന്ന് വെളിപ്പെടുത്തിയത്.

ജൂലൈ 16 നാണ് കത്രീന കൈഫിന്‍റെ പിറന്നാളെന്ന് പറയുന്നതിനിടയില്‍ പഴയ കാമുകിയെ കെട്ടിപ്പിടിച്ച് സല്‍മാന്‍ കവിളില്‍ ചുംബിക്കുകയും ചെയ്തു. വേര്‍പിരിഞ്ഞിട്ടും കാമുകിയുടെ പിറന്നാള്‍ ദിനം താരം ഓര്‍ത്തുവെക്കുന്നുണ്ട്. മുന്‍പ് നടന്ന കാര്യങ്ങളില്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സല്ലുവിനെ കണ്ടുമുട്ടിയത് എന്ന ഉത്തരമാണ് കത്രീന നല്‍കിയത്. കത്രീനയുടെ 18ാമത്തെ വയസ്സിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്.

Top