ക്രിക്കറ്റ് താരം ഹര്‍ഭജന്‍സിങ് വിവാഹിതനാകുന്നു വധു ബോളിവുഡ് താരം

ന്യൂഡല്‍ഹി:  ഹര്‍ഭജന്‍സിങ് വിവാഹിതനാകുന്നു. ബോളിവുഡ് താരം ഗീതാ ബസ്രയാണ് വധു. ഏറെക്കാലം നീണ്ട ഇന്ത്യന്‍ ക്രിക്കറ്റ് താരംപ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിക്കുന്നത്. ഒക്ടോബര്‍ 29 ന് ജലന്ധറിലാണ് വിവാഹചടങ്ങുകള്‍. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ ഹര്‍ഭജന്‍ സ്ഥാനുമുറപ്പിച്ചാല്‍ കല്യാണ തീയതിയില്‍ മാറ്റമുണ്ടാകും.വിവാഹ വാര്‍ത്ത ഹര്‍ഭജന്റെ ബന്ധുക്കള്‍ സ്ഥിരീകരിച്ചു.

നേരത്തേ ഗീതാബസ്ര അഭിനയിച്ച ‘സെക്കന്റ് ഹാന്‍ഡ് ഹസ്ബന്റ്’ എന്ന ചിത്രത്തില്‍ ഭാജി അതിഥി വേഷത്തിലെത്തിയിരുന്നു. 35കാരനായ ഹര്‍ഭജന്‍സിങ് ഇന്ത്യന്‍ ടീമിനൊപ്പം ഇപ്പോള്‍ ശ്രീലങ്കയിലാണുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top