കട്ടപ്പനയിൽ 20 കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി; ശിവസേന നേതാവ് കസ്റ്റഡിയിൽ

കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ കോടികളുടെ ഹാഷിഷ് ഓയിൽ വേട്ട. അന്താരാഷ്ട്ര മാർക്കറ്റിൽ 20 കോടി രൂപ വിലവരുന്ന 17 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. സംഭവത്തിൽ ശിവസേന നേതാവും അഭിഭാഷകനുമുൾപ്പെടെ മൂന്നു പേർ പോലീസ് കസ്റ്റഡിയിലായി. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഞായറാഴ്ച പുലർച്ചെയാണ് ഹാഷിഷുമായി മൂവരും പിടിയിലായത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിരിക്കാനും സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 20 കോടി രൂപ വിലവരുന്ന 17 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top