അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യത : കോട്ടയം ജില്ലയിൽ ഓറഞ്ച് അലേർട്ട്

സ്വന്തം ലേഖകൻ

കോട്ടയം : മെയ് 14 നും,15 നും അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് വെള്ളിയും ശനിയും ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജില്ലാ കളക്ടർ എം. അഞ്ജനയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം മുൻകരുതൽ സംവിധാനങ്ങൾ സജ്ജമാക്കുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

ആർ.ഡി. ഒമാർ, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, വിവിധ വകുപ്പു മേധാവികൾ എന്നിവർക്കാണ് പ്രവർത്തനങ്ങളുടെ ഏകോപനച്ചുമതല.

കളക്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. താലൂക്ക് കൺട്രോൾ റൂമുകളിൽനിന്നും വിവരങ്ങൾ തത്സമയം ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിലേക്ക് നൽകും. ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും കൺട്രോൾ റൂമുകളുണ്ട്.

ആളുകളെ മാറ്റി പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ദുരിതാശ്വാസ ക്യാമ്പുകളാക്കാൻ പറ്റുന്ന കേന്ദ്രങ്ങൾ തഹസിൽദാർ കണ്ടെത്തിയിട്ടുണ്ട്.

ജലനിരപ്പ് ഉയരാൻ ഇടയുള്ള സ്ഥലങ്ങളിൽ വീടുകളിലും പരിചരണ കേന്ദ്രങ്ങളിലും കഴിയുന്ന കോവിഡ് രോഗികളെയും ക്വാറന്റയിനിലുള്ളവരെയും കിടപ്പു രോഗികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റും.

അടച്ചുറപ്പില്ലാത്തതും മേൽക്കൂര സുരക്ഷിതമല്ലാത്തുമായ വീടുകളിൽ താമസിക്കുന്നവർ മുന്നറിയിപ്പുകൾ ലഭിക്കുന്നപക്ഷം മാറി താമസിക്കാൻ തയാറാകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അപടകരമായി നിൽക്കുന്ന മരച്ചില്ലകൾ സമയബന്ധിതമായി മുറിച്ചു മാറ്റുന്നതിന് പൊതുരാമത്ത് വകുപ്പിനും തദ്ദേശസ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. പോസ്റ്റുകൾ, ബോർഡുകൾ, ഹോർഡിംഗുകൾ തുടങ്ങിയവ മറിഞ്ഞു വീണ് അപകടമുണ്ടാകാതിരിക്കുന്നതിനും ജാഗ്രത പുലർത്തണം. വൈദ്യുതി ലൈനുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കെ.എസ്.ഇ.ബി നടപടി സ്വീകരിക്കണം.

കോവിഡ് ആശുപത്രികളിലും പരിചരണ കേന്ദ്രങ്ങളിലും വൈദ്യുതി വിതരണം മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കാനും നിർദേശമുണ്ട്.

കൺട്രോൾ റൂം നമ്പരുകൾ

അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് കോട്ടയം ജില്ലയിൽ തുറന്ന കൺട്രോൾ റൂമുകളുടെ ഫോൺ നമ്പരുകൾ ചുവടെ.

ജില്ലാ എമർജൻ ഓപ്പറേഷൻ സെന്റർ കളക്ടറേറ്റ് 0481 2565400
0481 2566300, 9446562236

താലൂക്ക് കൺട്രോൾ റൂമുകൾ

മീനച്ചിൽ 04822212325
ചങ്ങനാശേരി0481 2420037
കോട്ടയം0481 2568007
കാഞ്ഞിരപ്പള്ളി04828 312023
വൈക്കം04829 231331

Top