വയനാട്ടിൽ കനത്ത മഴ; മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു; രണ്ട് പേർ കുടുങ്ങി കിടക്കുന്നു

കനത്ത മഴയെ തുടർന്ന് വയനാട്ടിൽ മണ്ണിടിച്ചിൽ. പടിഞ്ഞാറെത്തറ നായ്മൂലയിലാണ് മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഇയാളുടെ നില ഗുരുതരമാണ്. രണ്ട് പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് സൂചന. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ശേഷമാണ് പടിഞ്ഞാറെത്തറ നായ്മൂലയിൽ മണ്ണിടിച്ചിലുണ്ടായത്. റിസോർട്ടിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കെത്തിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മുട്ടിൽ സ്വദേശി കുഞ്ഞുമോനാണ് അപകടത്തിൽ മരിച്ചത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി വയനാട്ടിൽ കനത്ത മഴ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് ചൊവ്വാഴ്ച ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വയനാട് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. മഴയെ തുടർന്ന് വയനാട്ടിലേക്കുള്ള ഗതാഗതവും താറുമാറായിട്ടുണ്ട്. താമരശേരി ചുരത്തിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ പോലീസും ജില്ലാ ഭരണകൂടവും ജാഗ്രത പാലിക്കുന്നുണ്ട്. ലക്കിടി, കൽപ്പറ്റ, ചൂണ്ടേൽ, സുൽത്താൻ ബത്തേരി, മാനന്തവാടി, മുത്തങ്ങ തുടങ്ങിയ മേഖലകളിലെല്ലാം കനത്ത മഴ തുടരുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top