അഭിനേതാക്കള്‍ യഥാര്‍ഥ ജീവിതത്തില്‍ ‘റീല്‍ ഹീറോകള്‍’ ആവരുത്; ആഢംബര കാറിന് ഇറക്കുമതി തീരുവ ഇളവു വേണമെന്നാവശ്യപ്പെട്ട്  നടൻ വിജയ് നൽകിയ ഹർജി ഹൈക്കോടതി തള്ളി

സ്വന്തം ലേഖകൻ

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം വിജയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ആഢംബര കാറിന് ഇറക്കുമതി തീരുവ ഇളവു വേണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.

താരത്തിന് ഒരു ലക്ഷം രൂപ പിഴ വിധിച്ച കോടതി അഭിനേതാക്കള്‍ യഥാര്‍ഥ ജീവിതത്തില്‍ ‘റീല്‍ ഹീറോകള്‍’ ആവരുതെന്നും ചൂണ്ടിക്കാണിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇംഗ്ലണ്ടില്‍നിന്ന് 2012ല്‍ ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറിന്റെ എന്‍ട്രി ടാക്‌സില്‍ ഇളവു തേടിയാണ് വിജയ് കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇതു തള്ളിയ ജസ്റ്റിസ് എസ്‌എം സുബ്രഹ്മണ്യന്‍ നടനെ വിമര്‍ശിക്കുകയായിരുന്നു.

സിമയിലെ സൂപ്പര്‍ ഹീറോകള്‍ നികുതി അടയ്ക്കാന്‍ മടിക്കുകയാണണെന്ന് കോടതി വിമർശിച്ചു. പിഴത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു.

Top