ക്രൈം ഡെസ്‌ക്
ജയ്പൂർ: ദേരാ സച്ചാ സൗദ മേധാവി ഗുർമീത് റാം റഹീം വളർത്തുമകൾ എന്ന് അവകാശപ്പെടുന്ന ഹണീപ്രീതുമായി റാം റഹീമിനു ഉണ്ടായിരുന്നത് വഴിവിട്ട ബന്ധമെന്ന് സൂചന. ഹണീപ്രീത് അറസ്റ്റിലായ ശേഷം നടത്തിയ റെയ്ഡിൽ ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങൾ അടങ്ങിയ ലാപ്‌ടോപ്പ് പിടിച്ചെടുത്തതായാണ് സൂചന. പിടിച്ചെടുത്ത ഈ ലാപ്‌ടോപ്പിൽ ഇരുവരും ആശ്രമത്തിലെ മുറിയിൽ അടുത്തിടപെഴകുന്ന ദൃശ്യങ്ങളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവർക്കു മുംബൈ, ഡൽഹി, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലായി കോടികളുടെ സ്വത്തുണ്ടെന്നു ലാപ്ടോപ്പിൽനിന്നു ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിൽ രാജസ്ഥാൻ പോലീസ് അറിയിച്ചു. പലസ്ഥലമിടപാടുകളും ദുരൂഹമാണെന്ന് ലാപ്‌ടോപ്പിലെ ചില രേഖകൾ പറയുന്നു.
ഹണിപ്രീതിൻറെ ബാഗിൽനിന്നു കണ്ടെത്തിയ ഡെബിറ്റ്- ക്രെഡിറ്റ് കാർഡുകളെക്കുറിച്ചും അന്വേഷണം തുടങ്ങി. ”മാലാഖ”യെന്നാണു ഗുർമീത് റാം റഹീം അവരെ വിശേഷിപ്പിച്ചിരുന്നത്. റാം റഹീമിന്റെ പേരിലുള്ള സ്ഥാപനങ്ങളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. തനിക്ക് കോടതിയിൽ പിഴ കെട്ടിവയ്ക്കാനുള്ള പണംപോലുമില്ലെന്നായിരുന്നു ഗുർമീതിന്റെ നിലപാട്.
അതേ സമയം, ഇപ്പോൾ അംബാല ജയിലിൽ കഴിയുന്ന ഹണിപ്രീത് കടുത്ത നിരാശയിലാണെന്നാണു റിപ്പോർട്ട്. വെള്ളിയാഴ്ചയാണ് അവരെ ജയിലിലെത്തിച്ചത്. അന്ന് അവർ അത്താഴം കഴിച്ചില്ല. അവർക്ക് ഉറക്കം കുറവാണെന്നും റിപ്പോർട്ടുണ്ട്. ഹണിപ്രീതിന്റെ നിരീക്ഷണത്തിന് ഒരു വനിതാ പോലീസ് കോൺസ്റ്റബിനെ നിയോഗിച്ചിട്ടുണ്ട്.
ജയിലിലെത്തിയ ഉടൻ തന്നെ ഗുർമീതിനെ കാണാൻ അനുവദിക്കണമെന്നായിരുന്നു ഹണിപ്രീതിന്റെ ആവശ്യം. ഇതു നിരസിക്കപ്പെട്ടതോടെ അവർ മൗനത്തിലാണ്ടു. പിന്നീട് താൻ അവശയാണെന്നും ആശുപത്രിയിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, അവർക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നു അംബാല സിവിൽ ആശുപത്രിയിലെ ഡോ. അർപിത ഗാർഗ് റിപ്പോർട്ട് നൽകി.


