കല്യാണം കഴിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേ തനിക്കില്ലെന്നും പാട്ണര്‍ ജീവിതത്തിലുണ്ടാകണത് ഇഷ്ടമാണ് പക്ഷെ, വിവാഹം വേണ്ടെന്നും തുറന്നു പറഞ്ഞ് ഹണി റോസ്.
കല്യാണം കഴിക്കുന്നത് തനിക്ക് പ്രശ്‌നമാകുന്നത് പോലെ മറ്റൊരാളുടെ വിവാഹത്തിന് പോകുന്നതും ഇഷ്ടമല്ല. കല്യാണം കഴിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതല്‍ എനിക്കില്ല. പാട്ണര്‍ ലൈഫില്‍ ഉണ്ടാകുന്നത് ഇഷ്ടമാണ്. പക്ഷെ, കല്യാണത്തിന്റെ ബഹളങ്ങളൊന്നും ഇഷ്ടമല്ല. ഞാനത് ചിന്തിക്കാറു പോലുമില്ല.
എപ്പോഴും അതില്‍ വല്യ പ്രശ്‌നം തോന്നാറുണ്ട്. കല്യാണം ആരും ആസ്വദിക്കുന്നതായിട്ട് തോന്നിയിട്ടില്ല. കുറേ ആളുകള്‍, ബഹളങ്ങള്‍, ക്യാമറകള്‍ അതിനിടയില്‍ നില്‍ക്കുന്നു. പൈസയുള്ളത് കാണിക്കാനായിട്ട് ചെയ്യുന്നു.
ഫാമിലിയില്‍ ആരോടും ഞാന്‍ ഐ.ലവ്.യു. പറഞ്ഞിട്ടില്ല. അല്ലാത്തവരോടാണ് പറഞ്ഞിട്ടുള്ളത്. കുറേ പോരോട് ഞാന്‍ എന്റെ ഇഷ്ടവും പറഞ്ഞിട്ടുണ്ട്. സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഒരുപാട് ഇന്‍സിഡന്റ്‌സും ഉണ്ടായിട്ടുണ്ടെന്ന് ഇന്ത്യാഗ്ലിറ്റ്‌സിനു നല്‍കിയ അഭിമുഖത്തില്‍ ഹണിറോസ് പറയുന്നു.


