കോളജ് വിദ്യാര്‍ത്ഥിയെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും കാണാതായ സംഭവത്തില്‍ ലുക്ക് ഔട്ട് നോട്ടീസ്

കാഞ്ഞങ്ങാട്: കോളജ് വിദ്യാര്‍ത്ഥിയെയും, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും കാണാതായ സംഭവത്തില്‍ പൊലീസിന്റെ ലുക്ക് ഔട്ട് സര്‍ക്കുലര്‍. പെരിയ അംബേദ്കര്‍ കോളജിലെ വിദ്യാര്‍ത്ഥിയും പുല്ലൂര്‍ ഹരിപുരം ഉദയനഗര്‍ ഹൗസില്‍ സി.എച്ച് നവാസിന്റെ മകനുമായ മുഹമ്മദ് നിയാസ് (17), ഇതേ കോളജിലെ തന്നെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മുബഷിറ എന്നിവരെ കണ്ടെത്തുവാനാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയത്.

ഡിസംബര്‍ ഒമ്പതിന് രാവിലെ മുതലാണ് ഇവരെ കാണാതായത് വിദ്യാര്‍ത്ഥികളെ കണ്ടെത്തുവാനായി പൊലീസ് ഊര്‍ജിതമായ അന്വേഷണമാണ് നടത്തുന്നത്. രണ്ട് പേരെയും ഒരുമിച്ചാണ് കാണാതായത്. അതുകൊണ്ട് തന്നെയാണ് ലുക്കൗട്ട് നോട്ടീസില്‍ രണ്ട് പേരുകളും ഉള്‍പ്പെടുത്തിയത്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 04994 257401, 9497996972 (ജില്ലാ പൊലീസ് ചീഫ്), 04672 218150, 9497987220 (ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്പെക്ടര്‍) എന്നിവരെ അറിയിക്കേണ്ടതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top