റൂ​മി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ശാ​രീ​രി​ക ബ​ന്ധ​ത്തി​ന് നി​ര്‍​ബ​ന്ധി​ച്ചു,ജീവനക്കാരിയുടെ സാരി വലിച്ചഴിച്ചു!..

ന്യൂഡൽഹി: യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്ന വീഡിയോ പുറത്ത് ! പഞ്ചനക്ഷത്ര ഹോട്ടലില്‍ ജീവനക്കാരിയെ അപമാനിക്കാന്‍ സെക്യൂരിറ്റി മാനേജർ ശ്രമിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത് .  തന്‍റെ ജന്മദിനമായ ജൂലൈ 29-നായിരുന്നു സംഭവമെന്ന് 33 വയസുകാരി പറഞ്ഞു. സെക്യൂരിറ്റി മാനേജര്‍ പവന്‍ ദാഹിയ ഹോട്ടല്‍ റൂമിലേക്ക് വിളിച്ചുവരുത്തി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ ഇതിന് തയാറാകാതെ ഇരുന്ന തന്‍റെ കൈയ്യില്‍ കടന്നു പിടിക്കുകയും സാരി അഴിക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്ന് യുവതി പറഞ്ഞു.

യുവതിയെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറുകയും വിവസ്ത്രയാക്കാന്‍ ശ്രമിക്കുന്ന സെക്യൂരിറ്റി മാനേജരുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്.സംഭവസമയം മറ്റൊരു ഹോട്ടല്‍ ജീവനക്കാരനും മുറിയില്‍ ഉണ്ടായിരുന്നു. പവന്‍ ദാഹിയയ്ക്കെതിരെ എച്ച്‌ആര്‍ വിഭാഗത്തില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും എടുത്തില്ല. പകരം ജീവനക്കാരിയെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയായിരുന്നു. ഇതേത്തുടര്‍ന്നു ഭര്‍ത്താവിന്‍റെ നിര്‍ദേശപ്രകാരമാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് യുവതി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Top