ഭിക്ഷാടകരെന്ന വ്യാജേനയാണ് വനിതാ മോഷ്ടാക്കള്‍ പകല്‍ ഇറങ്ങി നടക്കുക. രാവിലെ മുതല്‍ വൈകുന്നേരം വരെ ആളില്ലാതിരിക്കുന്ന വീടുകള്‍ തിരിച്ചറിഞ്ഞുവെയ്ക്കും. തുടര്‍ന്ന് ഇതില്‍ നിന്ന് മോഷണത്തിന് എളുപ്പമുള്ള ഒറ്റപ്പെട്ട വീടുകള്‍ തെരഞ്ഞെടുക്കും. ചുറ്റുപാടും ആരുമില്ലെന്ന് ഉറപ്പുവരുത്തി ഗേറ്റോ മതിലോ ചാടിക്കടക്കും. തുടര്‍ന്ന് കയ്യില്‍ കരുതുന്ന ചവണയ്ക്ക് സമാനമായ പ്രത്യേക ആയുധമുപയോഗിച്ച് പൂട്ടുതകര്‍ത്ത് അകത്തുകടക്കും.
വലിയ സ്‌ക്രൂ ഡ്രൈവറിന് സമാനമായ മറ്റൊരു ആയുധം ഉപയോഗിച്ചാണ് അകത്തെ ഷെല്‍ഫുകള്‍ തകര്‍ക്കുക. തുടര്‍ന്ന് പണവും ആഭരണങ്ങളും കൈക്കലാക്കിയ ശേഷം തന്ത്രപരമായി രക്ഷപ്പെടും.
ആരെങ്കിലും സംശയമുന്നയിച്ചാല്‍ വീട്ടുജോലിക്കാരിയെന്നോ, ഭിക്ഷാടകയെന്നോ പറഞ്ഞ് തടിയൂരും.വനിതാ മോഷ്ടാക്കള്‍ പകല്‍ എങ്ങനെയാണ് വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തുന്നെന്ന് വ്യക്തമാക്കുകയാണ് ഈ വീഡിയോ.
ഉത്തര്‍പ്രദേശ് പൊലീസാണ് വീഡിയോ തയ്യാറാക്കി പുറത്തുവിട്ടിരിക്കുന്നത്. ഒരു വനിതാ മോഷ്ടാവ് പിടിയിലായപ്പോള്‍ ആ യുവതിയെ ഉപയോഗിച്ച് കൃത്യം നടപ്പാക്കുന്ന രീതിയുടെ ഡെമോ വീഡിയോ തയ്യാറാക്കുകയായിരുന്നു.


