ഹൈദരാബാദ്: കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച ലാന്‍സ് നായ്ക് സായ് തേജയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. ലാന്‍സ് നായ്ക് സായ് തേജയുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നാണ് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. രണ്ട് കുട്ടികളുടേയും വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു.
മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢിയും മന്ത്രി ആര്‍ രാമചന്ദ്രറെഡ്ഢിയും നാളെ ചിറ്റൂരിലെ സായ് തേജയുടെ വസതിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിക്കും. നാളെ തന്നെ ചെക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. സായ് തേജയുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി വ്യക്തമാക്കിയിട്ടുണ്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


