ഇടുക്കി ഡാം പൂര്‍ണ്ണമായി നിറയുന്നു,2403യിലേക്ക് എത്തുന്നു.പ്രളയം നിയന്ത്രണാതീതം.എട്ട് ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരും

കോട്ടയം :സംസ്ഥാനത്ത് പ്രളയം നിയന്ത്രണാതീതമായി തുടുരുന്നതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പൂർണ സംഭരണശേഷിയോട് അടുക്കുന്നു. വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്കു വർധിച്ചതാണ് കാരണം.ഡാമിലെ ജലനിരപ്പ് 2402.2 അടിയും കടന്നുകഴിഞ്ഞു . അണക്കെട്ടിലെ പരമാവധി സംഭരണശേഷി 2403 അടിയാണ്. ഈ സാഹചര്യത്തിൽ ഇടുക്കിയിൽ ഹൈ അലർട്ട് പുറപ്പെടുവിച്ചു.

ഡാം പൂർണ്ണമായി നിറഞ്ഞു. കൂടുതൽ ജലം ഒഴുക്കി വിട്ടാൽ പെരിയാർ തീരവും, നിലവിൽ വെള്ളപൊക്കത്തിൽ ബുദ്ധിമുട്ടിലായ ആലുവ, കൊച്ചി, നിടുംബാശേരി എന്നിവിടങ്ങളേ ശ്വാസം മുട്ടിക്കും. സ്ഥിതി ഗതി അതീവ ഗുരുതരം.വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്കു വർധിച്ചതാണ് കാരണം. നിലവിൽ 2402.2 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇവിടുത്തെ പരമാവധി സംഭരണശേഷി 2403 അടിയാണ്. ഈ സാഹചര്യത്തിൽ ഇടുക്കിയിൽ ഹൈ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ നിലയിൽ നീരൊഴുക്കു തുടർന്നാൽ വെള്ളിയാഴ്ച തന്നെ അണക്കെട്ടിലെ ജലനിരപ്പ് പൂർണ സംഭരണശേഷിക്കൊപ്പമെത്തുമെന്നാണ് റിപ്പോർട്ട്. അണക്കെട്ടിലേക്ക് സെക്കൻഡിൽ ഒഴുകിയെത്തുന്നത് 20 ലക്ഷം ലീറ്റർ ജലമാണ്. നിലവിൽ ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്ന് പുറത്തേക്ക് ഒഴുക്കുന്നത് സെക്കൻഡിൽ 15 ലക്ഷം ലീറ്റർ വെള്ളവും. വെള്ളിയാഴ്ച രാവിലെ അ‍‍ഞ്ചു മണി മുതൽ കൂടുതൽ ജലം പുറത്തേക്കൊഴുക്കാനാണ് തീരുമാനം.

അതേസമയം, ഇടുക്കി അണക്കെട്ട് സംബന്ധിച്ച് ഉയരുന്ന ആശങ്കകൾ അസ്ഥാനത്താണെന്ന് കലക്ടർ ജീവൻ ബാബു പറഞ്ഞു. അണക്കെട്ട് സംബന്ധിച്ച് ആർക്കും ഭീതി വേണ്ട സാഹചര്യമില്ല. ജനങ്ങൾക്ക് കൂടുതൽ ദുരിതമുണ്ടാക്കാതെ കെഎസ്ഇബി അധികൃതരുമായി ചർച്ച ചെയ്ത് ഡാമിൽ നിന്ന് എത്രമാത്രം ജലം തുറന്നുവിടണമെന്ന കാര്യത്തിൽ നടപടി സ്വീകരിക്കും.flood5 മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനു പിന്നാലെയുള്ള അഭ്യൂഹങ്ങൾക്കും അടിസ്ഥാനമില്ല. ഈ വിഷയത്തിൽ അടിസ്ഥാനരഹിതമായ വാർത്തകൾ സാമൂഹികമാധ്യമങ്ങളിലും മറ്റും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡാമിലെ ജലനിരപ്പ് അടക്കമുളള വിഷയങ്ങളിൽ തമിഴ്നാട് സർക്കാരുമായി അതാത് സമയം ന്ധപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ ഇരുസംസ്ഥാനങ്ങളും തമ്മിൽ ആശയവിനിമയം സുഗമമായി നടക്കുന്നു. മുല്ലപ്പെരിയാർ ഡാം തുറന്നത് സംബന്ധിച്ച തീരുമാനത്തിൽ പോലും ഇരുസംസ്ഥാനങ്ങളും കൃത്യമായി ആശയവിനിമയം നടത്തിയിരുന്നു. ഡാമിൽ 139 അടി പിന്നിട്ടതോടെ ചപ്പാത്ത് ഉൾപ്പെടെയുള്ള മേഖലകളിൽ ജനങ്ങളെ ഒഴിപ്പിക്കാൻ ഇരു സർക്കാരുകളും തീരുമാനിക്കുകയായിരുന്നു. പൂർണമായും ജനത്തെ ഒഴിപ്പിച്ച ശേഷം കൂടുതൽ ഇടവേള നൽകിയാണ് പുലർച്ചെ 2.30 ന് ഡാം തുറന്നു വിട്ടതെന്നും ഇക്കാര്യത്തിൽ തേനി കലക്ടർ പല്ലവിയുമായി നേരിട്ട് ആശയവിനിമയം നടത്തിയിരുന്നതായും ഇടുക്കി കലക്ടർ പറഞ്ഞു.

ഇപ്പോഴത്തെ നിലയിൽ നീരൊഴുക്കു തുടർന്നാൽ വെള്ളിയാഴ്ച തന്നെ അണക്കെട്ടിലെ ജലനിരപ്പ് പൂർണ സംഭരണശേഷിക്കൊപ്പമെത്തുമെന്നാണ് റിപ്പോർട്ട്. അണക്കെട്ടിലേക്ക് സെക്കൻഡിൽ ഒഴുകിയെത്തുന്നത് 20 ലക്ഷം ലീറ്റർ ജലമാണ്. നിലവിൽ ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്ന് പുറത്തേക്ക് ഒഴുക്കുന്നത് 15 ലക്ഷം ലീറ്റർ വെള്ളവും. വെള്ളിയാഴ്ച രാവിലെ അ‍‍ഞ്ചു മണി മുതൽ കൂടുതൽ ജലം പുറത്തേക്കൊഴുക്കാനാണ് തീരുമാനം.

അതേസമയം സംസ്ഥാനത്ത് പ്രളയം നിയന്ത്രണാതീതമായി തുടുരുന്നതിനിടെ എട്ട് ജില്ലകളില്‍ ഇന്നും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് നാളെ കനത്ത മഴ പെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. ഈ ജില്ലകളിലെല്ലാം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പെരിയാര്‍ കരകവിഞ്ഞതോടെ എറണാകുളം ജില്ലയുടെ പലഭാഗങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. ഇടുക്കിയിലെ പല ഗ്രാമ പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയില്‍ തുടരുകയാണ്. പത്തനംതിട്ടയിലെ റാന്നിയടക്കമുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഇവിടെ രണ്ടു ദിവസമായി കുടുങ്ങിക്കിടക്കുന്നവരെ ഇതുവരെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടില്ല.flood1

പത്തനംതിട്ടയും ആലുവയും ചാലക്കുടിയും വെള്ളത്തിൽ മുങ്ങി. പലയിടങ്ങളിലും വെള്ളം രണ്ട് നില കെട്ടിടത്തിന്‍റെ ഉയരത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറി പെരിയാർ ചാലക്കുടി പുഴകളിൽ ജലനിരപ്പ് ഇനിയും ഉയരും. നിലവിൽ പെരിയാറിന്‍റെ ഇരുതീരത്ത് നിന്നും ഏഴ് കിലോമീറ്റർ വരെ ദൂരത്തിൽ വെള്ളം കയറിയിട്ടുണ്ട്. 75,000 ത്തോളം വീടുകൾ വെള്ളത്തിനടിയിലായെന്നാണ് പ്രാഥമിക നിഗമനം.

കൊച്ചി കായലിലും ജലനിരപ്പ് ഉയരുകയാണ്. പെരിയാർ തീരത്ത് കൂടുതൽ ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്. ചാലക്കുടി പുഴയുടെ ഇരു തീരങ്ങളിലും രണ്ട് കിലോമീറ്റർ വരെ വെള്ളം കയറുമെന്നാണ് മുന്നറിയിപ്പ്. ചാലക്കുടി ടൗണിലടക്കം വെള്ളം കയറി. പത്തനംതിട്ടയിൽ വെള്ളത്തിനടിയിലായി പലയിടത്തും രണ്ട് ദിവസമായിട്ടും രക്ഷാപ്രവർത്തകർക്ക് എത്താൻ പോലുമായില്ല.

വീടുകളിൽ ഒറ്റപ്പെട്ടവർ ഇപ്പോഴും കുടുങ്ങിയ നിലയിലാണ്. ആറന്മുള ആറാട്ടുപുഴയിൽ വൃദ്ധ വീട്ടിനുള്ളിലെ വെള്ളക്കെട്ടിൽ വീണ് മരിച്ചു. രക്ഷപ്പെടാനായി രണ്ടാം നിലയിലേക്ക് കയറുന്പോൾ കൽ വഴുതി വീണായിരുന്നു അപകടം. മൂന്നാർ മൂന്നാം ദിവസവും വെള്ളത്തിനടിയിൽ തന്നെയാണ്. വൈദ്യുതിയും വാർത്താവിനിമയ ബന്ധങ്ങളും നിലച്ചതിനാൽ മൂന്നാറുമായുള്ള എല്ലാ ബന്ധവും ഇല്ലാതായി.

ഇടുക്കിയിലെ പ്രധാനറോഡുകളെല്ലാം മണ്ണിടിഞ്ഞ് വീണ് തടസ്സപ്പെട്ടു. വെള്ളം പൊങ്ങിയതോടെ റോഡ്, ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ആലുവ ചാലക്കുടി റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്നുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കി. പാലക്കാട് തൃശൂർ ദേശീയപാതയിൽ കുതിരാനിലടക്കം പലയിടത്തും മണ്ണിടിഞ്ഞു. ആലുവ കന്പിനിപ്പടിയിലും ദേശീയപാതയിലേക്ക് വെള്ളം കയറി.ഇതിനിടെ, ഇടുക്കി അണക്കെട്ടിൽ നിന്ന് വലിയതോതിൽ ജലം പുറത്തേക്ക് ഒഴുക്കുമെന്ന വാർത്തകൾ വൈദ്യുതി മന്ത്രി എം.എം.മണി തള്ളി. സമൂഹമാധ്യമത്തിലെ കുറിപ്പിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്

Top