ഇടുക്കിയിലെ ദമ്പതിമാരെ കുടുക്കിയത് ഫെയ്‌സ്ബുക്ക് അല്ല; ലൈവ് വീഡിയോയിൽ തകർന്നത് രണ്ട് ജീവിതങ്ങൾ; ആർക്കും ഡൗൺലോഡ് ചെയ്യാനാവില്ലെന്ന വിശ്വാസം ചതിച്ചു; വീഡിയോ പ്രചരിപ്പിച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കിയിൽ ഭർത്താവുമായി പിണങ്ങി നിന്ന വീട്ടമ്മയുമൊത്തുള്ള യുവാവിന്റെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവിനെ ചതിച്ചത് സോഷ്യൽ മീഡിയയിലെ ചതക്കുഴികൾ. ആർക്കും ഡൗൺലോഡ് ചെയ്യാനാവില്ലെന്നു വിശ്വസിച്ച് യുവാവും യുവതിയും ചേർന്ന് ബിഗോ ലൈവ് ലൈവ് മീ എന്ന സോഷ്യൽ മീഡിയ ആപ്പിലാണ് മണിക്കൂറുകളോളം സ്വകാര്യ ദൃശ്യങ്ങൾ ലൈവായി പ്രചരിപ്പിച്ചത്. വീട്ടിൽ ഭക്ഷണം കഴിക്കുന്നതു മുതൽ കടപ്പറയിലെ ദൃശ്യങ്ങൾ വരെ ഇരുവരും ലൈവായി പ്രചരിപ്പിച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വീട്ടമ്മ യുവാവിനെതിരെ പൊലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോഡ്രൈവർ രാജാക്കാട് വെള്ളച്ചാലിൽ ലിനു(23)വിനെ പിടികൂടിയ പൊലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വാട്‌സ്അപ്പിൽ ഇവരുടെ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഇരുവരും സ്വകാര്യ ദൃശ്യങ്ങൾ ഫൈയ്‌സ്ബുക്ക് ലൈവിൽ നൽകിയിരുന്നതായാണ് പലരും തെറ്റിധരിച്ചത്. എന്നാൽ, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫെയ്‌സ്ബുക്ക് അല്ല പകരം ബിഗോ ലൈവ് ലൈവ് മീ എന്ന സോഷ്യൽ മീഡിയ ആപ്പാണ് ഇവർ വീഡിയോ പകർത്താനും ലൈവായി സംപ്രേക്ഷണം ചെയ്യാനും ഉപയോഗിച്ചതെന്നാണ് പൊലീസ് കണ്ടെത്തയത്. ഇതിനായി പ്രതി ഉപയോഗിച്ച മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുമുണ്ട്.
ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് വീഡിയോ ലൈവ് ആയി സംപ്രേക്ഷണം ചെയ്താൽ റെക്കോർഡ് ചെയ്യാനാവില്ലെന്നായിരുന്നു പ്രതിയുടെയും കാമുകിയുടെയും ധാരണ. എന്നാൽ, ഡിയു റെക്കോർഡർ എന്ന സോഷ്യൽ മീഡിയയിലെ മറ്റൊരു അപ്ലിക്കേഷൻ ഉപയോഗിച്ചു ഇവരുടെ ലൈവ് വീഡിയോ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇവർ പ്രചരിപ്പിച്ച വീഡിയോ ഇവർക്കു തന്നെ പാരയായി മാറി. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. അശ്ലീല ചിത്രങ്ങൾ ഫെയ്‌സ്ബുക്കിൽ പ്രചരിപ്പിക്കാൻ സാധിക്കില്ലെന്നതാണ് യാഥാർഥ്യം. ഇത്തരത്തലുള്ള അശ്ലീല പ്രചാരണം തടയാനുള്ള പ്രത്യേക സംവിധാനം ഫെയ്‌സ്ബുക്കിനുണ്ട്. അതുകൊണ്ടു തന്നെ ഇത്തരത്തിൽ ഫെയ്‌സ്ബുക്കിൽ പ്രചരിപ്പിക്കാൻ സാധിക്കില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top