ഇന്ത്യൻ ഓവർസീസ് ബാങ്ക് സംവിധാനം തകർന്നു ! എൻആർഐ ക്കാരുടെ അടക്കം കസ്റ്റമേഴ്‌സിന്റെ പണം അക്കൗണ്ടില്‍ എത്തുന്നില്ല ! കുത്തഴിഞ്ഞ ബാങ്കിങ് സംവിധാനത്തിൽ ദുരൂഹത !പ്രവാസികൾ അടക്കമുള്ളവരുടെ പണം നഷ്ടമായതായി സംശയം .

കണ്ണൂർ : ഇന്ത്യൻ ഓവർസീസ് ബാങ്ക് നെറ്റ് ബാങ്കിങ് തകർന്നു ! ?പ്രവാസികൾ അടക്കമുള്ളവരുടെ പണം നഷ്ടമാകുന്നതായി വലിയ പരാതികൾ ഉയരുന്നു .ഒരാഴ്ചയായി ട്രാസഫർ ചെയ്യുന്ന പണം അക്കൗണ്ടില്‍ എത്താത്തതിൽ വലിയ ദുരൂഹതയാണ് .എന്താണ് പണം എത്താത്തത് എന്ന് അന്വോഷിക്കുമ്പോൾ എന്തോ മറക്കുന്ന തരത്തിൽ ആണ് ബാങ്കിങ് മാനേജർമാർ എടുക്കുന്ന നിലപാട് . കണ്ണൂർ തളാപ്പിൽ മറുപടി പറയാൻ ചുമതല ഉള്ള ആരും ഇല്ലതാനും .പ്രവാസികൾ അടക്കം ഒരുപാട് കസ്റ്റമേഴ്‌സ് വലിയ പ്രതിസന്ധിയിൽ ആണ്.

ഒരുപാട് കസ്റ്റമെഴ്‌സിന് പണം അവരുടെ അക്കൗണ്ടില്‍ എത്താതെ കഷ്ടത്തിലാണ് .ബാങ്കിങ് സംവിധാനം മൊത്തം തകരാറിൽ ആയിട്ടും കണ്ണൂർ തളാപ്പിൽ ഉള്ള ബാങ്ക് അധികാരികളെ ബന്ധപ്പെടുമ്പോൾ അവിടെ അതിലും കുത്തഴിഞ്ഞ സംവിധാനം .മാനേജർമാരില്ല , കഴിവുള്ള സ്റ്റാഫില്ല , എനിക്കൊന്നും അറിയില്ല രാമാ നാരായണ എന്നാണു ആരെങ്കിലും ഫോൺ എടുത്താൽ കിട്ടുന്ന മറുപടി!! അക്കൗണ്ടിൽ പണം എത്താത്തത് അവരുടെ നെറ്റ്ബാങ്കിൽ സിസ്റ്റം തകർന്നു എന്നാണു വിവരം .UNT

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ എത്ര പേരുടെ പണം നഷ്ടമായി എന്നൊന്നും ഇതുവരെ അറിയില്ല. നാലഞ്ചു ദിവസമായിട്ടും അയച്ച പണം അക്കൗണ്ടില്‍ എത്താത്തതിന് യാതൊരു മറുപടിയും ഇവർക്കില്ല. ഒരുപാട് പേരുടെ പണം നഷ്ടമായിട്ടുണ്ട് എന്നാണു സൂചനകൾ. പ്രവാസികൾ അടക്കമുള്ളവരുടെ പണം നഷ്ടമായതായി സംശയം. എൻആർഐ ക്കാരുടെ അടക്കം കസ്റ്റമേഴ്‌സിന്റെ പണം അക്കൗണ്ടില്‍ എത്തുന്നില്ല ! കുത്തഴിഞ്ഞ ബാങ്കിങ് സംവിധാനത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് മറുപടി പോലും തരാൻ അധികാരികൾക്ക് കഴിയാത്തതിൽ വലിയ ദുരൂഹതയുണ്ട് .പണം എത്രയും വേഗം പിൻവലിച്ച് മറ്റ് ബാങ്കിലേക്ക് മാറ്റുവാനുള്ള നീക്കത്തിലാണ് പ്രവാസികൾ അടക്കമുള്ള കസ്റ്റമേഴ്സ് ..

Top