സ്ത്രീധനമാവശ്യപ്പെട്ട് മര്‍ദ്ദിച്ചു വയറ്റില്‍ ചവിട്ടി അവശയാക്കി ഭര്‍ത്താവിനെതിരെ പരാതിയുമായി യുവ ഗായിക

ഹൈദരാബാദ്: ഭര്‍ത്താവിനെതിരെ പീഡന ആരോപണവുമായി തെലുങ്ക് യുവഗായിക മധുപ്രിയ. ഭര്‍ത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു എന്ന് കാണിച്ചാണ് മധുപ്രിയ പരാതി നല്‍കിയത്. ഹൈദരാബാദിലെ ഹുമയൂണ്‍നഗര്‍ പൊലീസ് സ്റ്റേഷനിലാണ് മധുപ്രിയ പരാതി നല്‍കിയത്.

സ്ത്രീധനം ആവശ്യപ്പെട്ടാണ് തന്നെ പീഡിപ്പിക്കുന്നതെന്നാണ് മധുപ്രിയ പരാതിപ്പെട്ടിരിക്കുന്നത്. വിവാഹം കഴിഞ്ഞ് കുറച്ചുനാളുകള്‍ക്ക് ശേഷം തന്നെ ഇതേച്ചൊല്ലി അസ്വാസര്യം ഉണ്ടായെന്നാണ് മധുപ്രിയ പരാതിപ്പെടുന്നത്. താന്‍ സമ്പാദിച്ച പണം കൊണ്ടാണ് ഭര്‍ത്താവ് ശ്രീകാന്ത് ജീവിച്ചിരുന്നത്. വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷം സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് പീഡിപ്പിക്കാന്‍ തുടങ്ങി. തന്നെ മര്‍ദ്ദിക്കുകയും വയറ്റില്‍ ചവിട്ടുകയും ചെയ്തതായും ആറുമാസം കൊണ്ട് അറുപത് വര്‍ഷത്തെ പീഡനമാണ് അനുഭവിച്ചതെന്നും മധുപ്രിയ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവരുടേത് പ്രണയവിവാഹമായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് മധുപ്രിയ ശ്രീകാന്ത് എന്ന യുവാവിനെ വിവാഹം കഴിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍, തനിക്ക് പതിനെട്ട് വയസു തികഞ്ഞെന്നും അഥിലാബാദിലുള്ള ശ്രീകാന്തുമായി പ്രണയത്തിലാണെന്നും മധുപ്രിയ മാതാപിതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ വിവാഹപ്രായമായില്ലെന്ന മാതാപിതാക്കളുടെ അഭിപ്രായം കേള്‍ക്കാതെ ഒക്ടോബറിലാണ് ഇരുവരും വിവാഹിതരായത്.

ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെ മാതാപിതാക്കള്‍ക്കൊപ്പമാണ് മധുപ്രിയയുടെ താമസം. ഇതിനിടെ ശ്രീകാന്തും കൂട്ടുകാരും ചേര്‍ന്ന് മധുപ്രിയയുടെ വീട്ടില്‍ കയറി മാതാപിതാക്കളെ ആക്രമിച്ചതായും പരാതിയില്‍ പറയുന്നു. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ക്ഷണിച്ചിട്ട് തന്നെയാണ് അവര്‍ ആക്രമിച്ചതെന്ന് ശ്രീകാന്ത് ആരോപിച്ചു.

Top