എടാ ദിലീപേ… സത്യം പറ, നിനക്ക് വല്ല പങ്കും ഉണ്ടോ?’- ഇന്നസെന്‍റ് ദിലീപിനോട് പച്ചയ്ക്ക് ചോദിച്ചു

കൊച്ചി :നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എന്തെങ്കിലും പങ്കുണ്ടോ എന്ന് താന്‍ തന്നെ ദിലീപിനോട് നേരിട്ട് ചോദിച്ചു എന്ന് ഇന്നസെന്‍റ് .താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ദിലീപ് പറഞ്ഞത് എന്ന് ഇന്നസെന്‍റ് പറയുന്നു.നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ചയാകാതിരുന്നത് എന്തുകൊണ്ടാണെന്നും ഇന്നസെന്റ് ആവര്‍ത്തിച്ചു.തൃശൂരിലെ തന്റെ വീട്ടില്‍ വച്ചായിരുന്നു ഇന്നസെന്റിന്റെ വാര്‍ത്താ സമ്മേളനം. മാധ്യമങ്ങളെല്ലാം ഇത് തത്സയം സംപ്രേഷണം ചെയ്യുകയും ചെയ്തു.കഴിഞ്ഞ ദിവസം കൂടി ദിലീപ് തന്നെ ഫോണില്‍ വിളിച്ചിരുന്നു എന്നും ഇന്നസെന്റ് വ്യക്തമാക്കുന്നുണ്ട്. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ആയിരുന്നു ഇന്നസെന്റിന്റെ പ്രതികരണങ്ങള്‍.ദിലീപിനെതിരെ ഏതെങ്കിലും തരത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ടോ എന്നായിരുന്നു ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. അതൊന്നും തനിക്ക് അറിയില്ല എന്നായിരുന്നു മറുപടി.വിഷയവുമായി ബന്ധപ്പെട്ട് ദിലീപിനോട് താന്‍ തന്നെ നേരിട്ട് ചോദിച്ചതായാണ് ഇന്നസെന്റ് പറയുന്നത്. ‘എടാ ദിലീപേ, ഈ പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ’ എന്നായിരുന്നത്രെ ചോദ്യം.വേറെ ഒന്നും കൊണ്ടല്ല ഇന്നസെന്റ് അങ്ങനെ ചോദിച്ചത്. നാളെ കാര്യങ്ങള്‍ മാറി മറഞ്ഞ് വന്നാല്‍ ഉത്തരം പറയണമല്ലോ എന്നത് കൊണ്ടാണ്. എല്ലാം തമാശ കലര്‍ത്തിയായിരുന്നു ഇന്നസെന്റിന്റെ പ്രതികരണങ്ങള്‍.തെറ്റൊന്നും ചെയ്തിട്ടില്ല ചേട്ടാ…താ ന്‍ തെറ്റൊന്നും ചെയ്തിട്ടില്ല ചേട്ടാ എന്നാണ് ദിലീപ് തനിക്ക് മറുപടി നല്‍കിയത് എന്നും ഇന്നസെന്റ് പറയുന്നുണ്ട്. ദിലീപിന്റെ മറുപടി ഇന്നസെന്റ് മുഖവിലയ്ക്ക് എടുക്കുന്നും ഉണ്ട്.

Top