അന്വേഷണ ഏജന്‍സികളെ വെല്ലുവിളിച്ച് മലയാളി ഐഎസ് നേതാവിന്റെ ഫേയ്‌സ് ബുക്ക്‌പോസ്റ്റ്; ജിഹാദിന് ആഹ്വാനം

കാസര്‍കോട്: കേരളത്തിലെ ഐഎസ് സംഘത്തിനെതിരെ പോലീസ് അന്വേഷണം ശക്തമാക്കിയട്ടും അന്വേഷണ ഏജന്‍സികളെ വെല്ലുവിളിച്ച് ഐസ് അനുകൂലികളുടെ ഫേയ്‌സ് ബുക്ക് പോസ്റ്റ്. ഐസിസ് പതാക പ്രഫൈല്‍ ചിത്രമാക്കി സത്യവിശ്വാസികളോട് ജിഹാദിന് ആഹ്വാനംകുറിച്ചാണ് സാജിദിന്റെ ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടും സജീവമായത്. സാജിദ് ഐസ് അനുകൂലികള്‍ക്കൊപ്പം ചേര്‍ന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നത്.

2015 ജൂലൈ 23ന് ഫേസ്ബുക്കില്‍നിന്ന് പിന്മാറിയ സാജിദ് തിങ്കളാഴ്ച രാവിലെ 8.07നാണ് വീണ്ടും സജീവമായത്. കുറെപേരെ ഒരുമിച്ച് കാണാതാവുകയും യാത്രരേഖകള്‍ പ്രകാരം ഇവര്‍ സിറിയയിലെ ഐ.സിസ് കേന്ദ്രങ്ങളില്‍ പോയതാകാമെന്ന സംശയം അന്വേഷണ ഏജന്‍സികള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. തൃക്കരിപ്പൂര്‍, പടന്ന മേഖലയിലെ കാണാതായവരില്‍നിന്ന് ആദ്യമായാണ് ഒരാള്‍ വീണ്ടും ഫെയ്സ് ബുക്കില്‍ സജീവമാകുന്നത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘സത്യവിശ്വാസികളേ, നിങ്ങള്‍ക്കെന്തുപറ്റി? അല്ലാഹുവിന്റെ മാര്‍ഗത്തില്‍ (ധര്‍മസമരത്തിന്) നിങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ടുകൊള്ളുക’ എന്ന് സാജിദ് ഫെയ്സ് ബുക്കിലെഴുതി. സാജിദ് അടക്കമുള്ളവരുടെ തിരോധാനത്തില്‍ എന്‍ ഐ എയും കേരളാ പൊലീസും അന്വേഷണം സജീവമാകുമ്പോഴാണ് സാജിദിന്റെ വെല്ലുവിളി. കവര്‍ചിത്രത്തിലെ ഐസിസ് പതാകയില്‍ ‘ഞങ്ങളുടെ ലക്ഷ്യം ഖുര്‍ആനിലെ നിയമചട്ടങ്ങള്‍ ഭൂമിയില്‍ സ്ഥാപിക്കുക എന്നതാണ്. അങ്ങനെ അല്ലാഹുവിന്റെ വാക്കുകള്‍ മറ്റെല്ലാത്തിനും ഉയരത്തില്‍ എത്തിക്കാന്‍ അല്ലാഹുവിന്റെ സഹായത്തോടെ ഞങ്ങള്‍ പരിശ്രമിക്കും. ലക്ഷ്യത്തിലത്തൊന്‍ ഞങ്ങള്‍ക്കുള്ളതെല്ലാം കൊണ്ട് പരിശ്രമിക്കും. ആരൊക്കെ അതിന് തടസ്സം നിന്നാലും ഞങ്ങളിലെ അവസാന ആള്‍ വീഴുന്നതുവരെ ശരീരവും സമ്പത്തും കൊണ്ട് പോരാടും’ എന്ന് കുറിച്ചിട്ടുണ്ട്.

പ്രഫൈല്‍ ഫോട്ടോയുടെ സ്ഥാനത്ത് ‘മുശ്രിക്കുകള്‍ അവരുടെ ശിര്‍ക്കിനെ പല നാമങ്ങള്‍ നല്‍കി യഥാര്‍ഥ ശിര്‍ക്കിനെ മറച്ചുവെക്കാന്‍ ശ്രമിക്കുന്നു. ശൈഖ് മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബിന്റെ കാലത്ത് സയ്യിദ്മാരോട് ദുഅവര്‍ ‘ശിര്‍ക്കിനെ തവസുല്‍’ എന്ന് വിളിക്കുമായിരുന്നു. ഇന്ന് നമ്മുടെ കാലത്ത് അവര്‍ അതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു. എന്നിട്ട് അവരുടെ ദൈവങ്ങളെ പ്രസിഡന്റ്, രാജാവ്, മെംബര്‍ ഓഫ് പാര്‍ലമെന്റ് ലരേ എന്നൊക്കെ വിളിക്കുന്നു. അവര്‍ അവരുടെ ശിര്‍ക്കിനെ ഡെമോക്രസി, സെക്കുലറിസം, ഇന്റര്‍നാഷനല്‍ലോ, ഫ്രീഡം ഓഫ് സ്പീച്ച് എന്നും വിളിക്കുന്നു’ എന്നും രേഖപ്പെടുത്തിയിരിക്കുന്നു.

Top