ഐസിസിന് കേരളത്തില്‍ വനിതാ വിംഗ്; കണ്ണൂരിലെ ഉമ്മയ്ക്കും മകള്‍ക്കും ഇതുമായി എന്ത് ബന്ധം?

കണ്ണൂരില്‍ നിന്ന് ‍‍ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. കേരളത്തിൽ നിന്ന് ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനായി സ്ത്രീകളുടെ പ്രത്യേക സംഘം പ്രവർത്തിക്കുന്നതായാണ് വാര്‍ത്ത. കണ്ണൂർ കേന്ദ്രീകരിച്ചാണ് സ്ത്രീകളുടെ ഈ പ്രത്യേക സംഘം പ്രവർത്തിക്കുന്നത്.

കാസർകോട് സ്വദേശിനിയും കണ്ണൂരിൽ താമസക്കാരിയുമായ ഒരു സ്ത്രീയാണ് ഇതിന് നേതൃത്വം നൽകുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.കാസർകോട് സ്വദേശിനിയും നിലവിൽ കണ്ണൂർ ജില്ലയിലെ മലയോരത്ത് താമസക്കാരിയുമായ സ്ത്രീയാണ് ഈ സംഘത്തിന് നേതൃത്വം നൽകുന്നതില്‍ പ്രധാനി. പേരു മാറ്റം വരുത്തിയ ഒരു സംഘടനയാണ് ഈ സംഘത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രത്യേക ഗ്രൂപ്പിന് നേതൃത്വം നൽകുന്ന സ്ത്രീയുടെ മകളും ഈ സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നും വിവരം ലഭിച്ചിട്ടുണ്ട്.

കേരളത്തിലെ ഒരു പത്രമാണ് ഐസിസ് റിക്രൂട്ട്മെന്‍റെിന് സ്ത്രീകളുടെ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്ന വാർത്ത പുറത്തുവിട്ടിരിക്കുന്നത്. കാസർകോട് ഉദുമയിലെ ആതിര എന്ന ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയെ കാണാതായതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് സ്ത്രീകളുടെ സംഘത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചത്.

കഴിഞ്ഞ ആറു മാസത്തിനിടെ കണ്ണൂർ-കാസർകോട് ജില്ലകളിൽ നിന്നായി ഇരുപതോളം യുവതീ-യുവാക്കാളെയാണ് കാണാതായത്.

കാണാതായ സംഭവങ്ങളിൽ ചിലതിലൊന്നും പോലീസിന് പരാതിയും ലഭിച്ചിട്ടില്ല. ഉന്നത വിദ്യാഭ്യാസമുള്ള യുവതീ-യുവാക്കളാണ് ഇത്തരം തീവ്രവാദ സംഘങ്ങളുടെ കെണിയിൽ പെടുന്നത്.

Top