ഫാഷൻ ഗോൾഡ് കേസ് 13 കോടി രൂപയുടെ തട്ടിപ്പ് നടന്നെന് പ്രൊസിക്യുഷൻ..

ശ്രീനഗര്‍: ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറാന്‍ ഭീകരര്‍ തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതിന് പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐ ഭീകരര്‍ക്ക് സഹായം നല്‍കുന്നതായാണ് വിവരം. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം ശക്തമായ ജാഗ്രത തുടരുന്നതിനിടെയാണ് ഐഎസ്‌ഐയുടെ നീക്കം.

യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരര്‍ നുഴഞ്ഞു കയറ്റത്തിനായി പുതിയ വഴികള്‍ തേടുകയാണെന്നാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജമ്മു കശ്മീരിലേയ്ക്ക് സാധാരണ നിലയിലുള്ള നുഴഞ്ഞു കയറ്റം നിലവില്‍ സാധ്യമാകില്ലെന്ന് ഭീകരര്‍ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് ഐഎസ്‌ഐ തന്നെ സഹായവുമായി നേരിട്ട് രംഗത്തെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top