ഉമ്മന്‍ ചാണ്ടിക്കെതിരെ കടുത്ത വിമര്‍ശനുമായി ജേക്കബ് തോമസിന്‍റെ ആത്മകഥ,ആവലാതിയുമായി കെ.സി ജോസഫ്

തിരുവനന്തപുരം :ബാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പരോക്ഷ വിമര്‍ശനുമായി ജേക്കബ് തോമസിന്റെ ആത്മകഥ. കെ ബാബുവിനെതിരായ അന്വേഷണം ജേക്കബ് തോമസ് ഉദേശിച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോകണ്ട എന്ന് തീരുമാനിച്ചത് ബാബുവിനെ സംരക്ഷിക്കേണ്ടവരായിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല അന്വേഷണത്തില്‍ ഇടപെട്ടില്ലായിരുന്നുവെന്ന് പുസ്തകത്തില്‍ പറയുന്നു. നാളെയാണ് സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ആത്മകഥ പുറത്തിറക്കുന്നത്.സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ആത്മകഥയില്‍ ഇരുപതാം അധ്യായത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനകത്തുണ്ടായ അഭിപ്രായ ഭിന്നത ആത്മകഥയില്‍ പറയുന്നു. ബാര്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് വ്യക്തമായ മാസ്റ്റര്‍ പ്ലാന്‍ താന്‍ നല്‍കി. എന്നാല്‍ ആ വിധത്തില്‍ അന്വേഷണം പുരോഗമിക്കേണ്ടതില്ല എന്ന തീരുമാനമുണ്ടായി. കെ.ബാബുവിനെ സംരക്ഷിക്കാന്‍ ഉത്തരവാദിത്തം ഉള്ളവരാണ് ആ തീരുമാനത്തിന് പിന്നിലെന്ന് ഉമ്മന്‍ ചാണ്ടിക്ക് പരോക്ഷ വിമര്‍ശനമായി പറയുന്നു. എന്നാല്‍ കെ എം മാണിക്കും ബാബുവിനും എതിരായ അന്വേഷണ രീതിയോട് രമേശ് ചെന്നിത്തക്ക് വിയോജിപ്പില്ലായിരുന്നു.

അന്വേഷണത്തില്‍ രമേശ് ചെന്നിത്തല ഇടപെട്ടിരുന്നില്ല എന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. നായനാര്‍ ഭരണകാലത്ത് മന്ത്രി ആയിരുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രി ആയി കാണണം എന്ന് നേരത്തെ ആഗ്രഹിച്ചിട്ടുണ്ട്. ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ക്രമവിരുദ്ധമായാണ് എന്നും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. നാളെ മുഖ്യമന്ത്രി പിണറായി വിജയനാണ് ജേക്കബ് തോമസിന്റെ ആത്മകഥ പ്രകാശനം ചെയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന് പുസ്തകത്തിനെ പ്രകാശന കര്‍മം ഇന്ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി നിര്‍വഹിക്കേണ്ടതായിരുന്നു. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് കാണിച്ച് കെ.സി ജോസഫ് എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ജേക്കബ് തോമസ് പുസ്തകമെഴുതിയത് സര്‍ക്കാരിന്‍റെ അനുമതിയില്ലാതെയാണെന്ന് കെ.സി ജോസഫ് കത്തില്‍ പറയുന്നു. ഒൗദ്യോഗിക രഹസ്യനിയമം ലംഘിച്ചുവെന്നും പരാതിയിലുണ്ട്. തുടര്‍ന്നാണ് മുഖ്യമന്ത്രി പ്രകാശന പരിപാടിയില്‍ നിന്ന് പിന്മാറുന്നതായി പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍ അറിയിച്ചത്.jc

ഇതോടെ പ്രസ്ക്ളബില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രകാശന ചടങ്ങ് മാറ്റിവെച്ചതായി ജേക്കബ് തോമസ് അറിയിച്ചു. ഇനി പ്രകാശന ചടങ്ങ് ഉണ്ടാകില്ലെന്നും വിപണിയിലും ഓണ്‍ലൈനിലും പുസ്തകം ലഭ്യമാകുമെന്നും തന്‍റെ ബ്ളോഗിലൂടെ അദ്ദേഹം അറിയിച്ചിട്ടുണ്ട്.

30 വര്‍ഷം നീണ്ട സര്‍വീസ് കാലഘട്ടത്തെ കുറിച്ചുള്ള പല പരാമര്‍ശങ്ങളും പുസ്തകം പുറത്തിറങ്ങും മുമ്പ് തന്നെ വിവാദമായിരുന്നു. ബാര്‍ കോഴ കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിനെതിരായ അന്വേഷണം താന്‍ ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകണ്ട എന്ന് തീരുമാനിച്ചത് ബാബുവിനെ സംരക്ഷിക്കേണ്ട ബാധ്യതയുള്ളവരായിരുന്നു. ഉദ്യോഗസ്ഥനെ ജനവിരുദ്ധനാക്കി ചിത്രീകരിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. ഇതില്‍ ഉൗന്നിയാണ് ജേക്കബ് തോമസിെന്‍റ ആരോപണം.

അതേസമയം, അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല അന്വേഷണത്തില്‍ ഇടപെട്ടിെല്ലന്ന് പുസ്തകം വ്യക്തമാക്കുന്നു. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ആത്മകഥയില്‍ ഇരുപതാം അധ്യായത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ അഭിപ്രായഭിന്നത ആത്മകഥയില്‍ എടുത്തുപറയുന്നു. ഇൗ കേസിെന്‍റ അന്വേഷണത്തിന് വ്യക്തമായ മാസ്റ്റര്‍ പ്ലാന്‍ താന്‍ നല്‍കി.

എന്നാല്‍, ആ വിധത്തില്‍ അന്വേഷണം േവണ്ട എന്നായിരുന്നു തീരുമാനം. എല്‍.ഡി.എഫ് വിജയിക്കണമെന്നും നായനാര്‍ ഭരണകാലത്ത് വൈദ്യുതിമന്ത്രിയെന്ന നിലയില്‍ കഴിവ് തെളിയിച്ച പിണറായി വിജയന്‍ മുഖ്യമന്ത്രിയായി കാണണം എന്നും ആഗ്രഹിച്ചിട്ടുണ്ട്. തൃശൂര്‍ കറന്‍റ് ബുക്സ് ആണ് ജേക്കബ് തോമസിെന്‍റ ആത്മകഥ പുറത്തിറക്കുന്നത്.

Top