സിനിമാ ജീവിതത്തിലെ പതിനഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് തമിഴ് നടന്‍ ജയ്. ഈ അവസരത്തില്‍ താരത്തിന് നന്ദി അര്‍പ്പിക്കാന്‍ ഒരാള്‍ മാത്രമേയുള്ളു അത് സാക്ഷാല്‍ വിജയിയോട്. വിജയ് ഇല്ലായെങ്കില്‍ ഞാന്‍ സിനിമയിലുണ്ടാകില്ലായിരുന്നുവെന്നാണ് ജയ് പറഞ്ഞത്. വിജയിയോടൊപ്പമായിരുന്നു ജയ് യുടെ ആദ്യ സിനിമ. 2002ല്‍ വിജയ് നായകനായ ഭഗവതിയില്‍ വിജയിയുടെ അനിയന്റെ വേഷമായിരുന്നു ജയ്ക്ക്. ആ വേഷം തനിക്ക് ചെയ്യാനാകുമെന്ന് വിശ്വസിച്ചതിനും ഒപ്പം നിന്നതിനുമാണ് വിജയ്ക്ക് ജയ് നന്ദി പറയുന്നത്. ഭഗവതിക്ക് ശേഷം ‘ചെന്നൈ 600028’ എന്ന ചിത്രം ജയ്യെ ശ്രദ്ധേയനാക്കി. 2008ല്‍ പുറത്തിറങ്ങിയ സുബ്രഹ്മണ്യപുരം സൂപ്പര്‍ഹിറ്റായിരുന്നു. അതിനുശേഷമിറങ്ങിയ ഗോവയം ഹിറ്റായി. ആറ്റ്ലി സംവിധാനം ചെയ്ത രാജാറാണിയാണ് ജയ്യുടെ മറ്റൊരു ഹിറ്റ് സിനിമ. ജീവയോടൊപ്പം ബലൂണ്‍, കളകളപ്പ് 2, പാര്‍ട്ടി എന്നീ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു.


