കാവ്യയോടും അമ്മയോടും മീനാക്ഷിയോടും ജയിലിലേക്ക് വരരുത് എന്ന് ദിലീപ്

അറസ്റ്റിലായ ദിലീപിനെ കാണാന്‍ ഭാര്യ കാവ്യ മാധവന്‍ ജയിലിലേക്ക് വരാത്തത് മാധ്യമങ്ങളില്‍ എല്ലാം വാര്‍ത്തവരുകയും പലരും അത് ശ്രദ്ധിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. അനുജന്‍ അനൂപ് മാത്രമാണ് വിവരങ്ങള്‍ അറിയാന്‍ ജയിലില്‍ ദിലീപിനെ വന്ന് കാണുന്നത്. പലരെയും കാണാന്‍ ദിലീപ് കൂട്ടാക്കാറും ഇല്ല എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

മാധ്യമങ്ങളെ ഭയക്കുന്നത് കൊണ്ടാണ് കാവ്യ പുറത്തേക്ക് പോലും ഇറങ്ങാത്തത് എന്നാണ് പറയുന്നത്. എന്നാല്‍ കാവ്യ മാധവനോടും അമ്മയോടും മകള്‍ മീനാക്ഷിയോടും ജയിലിലേക്ക് വരണ്ട എന്ന് നിര്‍ദ്ദേശിച്ചത് ദിലീപ് എന്നാണെന്നാണ് വാര്‍ത്ത.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജയിലിലെ ഫോണില്‍ നിന്ന് ദിലീപ് വീട്ടിലേക്ക് വിളിക്കാറുണ്ട്. അപ്പോള്‍ അമ്മയോടും കാവ്യയോടും മകളോടും സംസാരിക്കും. മകള്‍ക്ക് പരീക്ഷ അടുത്തതിനാല്‍ വേണ്ട മാനസിക പിന്തുണയും ദിലീപ് നല്‍കുന്നുണ്ട്.

കേസില്‍ കാവ്യയെ അറസ്റ്റ് ചെയ്യുമോ എന്ന ഭീതി ദിലീപിനെ തളര്‍ത്തിയിരുന്നു. ജാമ്യ നിഷേധിച്ചതോടെ ദിലീപ് മാനസികമായി തളര്‍ന്നു.

മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും ദിലീപിനെ വേദനിപ്പിക്കുന്നു. കന്യസ്ത്രീകള്‍ ജയിലില്‍ നല്‍കിയ കൗണ്‍സിലിങ് ദിലീപിന് ശക്തി നല്‍കി എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

ദിലീപിന് സഹതടവുകാര്‍ ആശ്വാസം നല്‍കുന്നുണ്ട് എന്നും കേള്‍ക്കുന്നു. കഞ്ചാവ് കേസില്‍ അറസ്റ്റിലായ ഇടുക്കിക്കാരനും മോഷണക്കേസില്‍ അറസ്റ്റിലായ തമിഴനുമാണ് ദിലീപിന്റെ സഹതടവുകാര്‍.

തുടക്കത്തില്‍ സഹതടവുകാരുമായി ഇടപഴകാതിരുന്ന താരം ഇപ്പോള്‍ സംസാരിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടത്രെ.

Top