സുന്‍ജ്വാന്‍ ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗര്‍ഭിണി പ്രസവിച്ചു

സുംജവാൻ: ജമ്മു കശ്മീരിലെ സുന്‍ജ്വാനില്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി പ്രസവിച്ചു. ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇവരെ ജമ്മുവിലെ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസ്ഥിതി തൃത്പതികരമാണെന്നും ഇതോരു സാധാരണ സംഭവമല്ലെന്നും ഡോക്ടർമാർ അറിയിച്ചു. തന്റെയും കുഞ്ഞിന്‍റെയും ജീവൻ രക്ഷിച്ചതിൽ വലിയ നന്ദിയുണ്ടെന്ന് യുവതിയും അറിയിച്ചു. സൈനിക ഉദ്യോഗസ്ഥനായ അഹമ്മദ് ഖാന്റെ ഭാര്യ ഷഹ്‌സാദ ഖാനാണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഭീകരാക്രമണത്തില്‍ അഹമ്മദ് ഖാനും പരിക്കേറ്റിരുന്നു. അരയ്ക്ക് താഴെ പിന്‍ഭാഗത്തായാണ് ഷഹ്‌സാദയ്ക്ക് വെടിയേറ്റത്. 7 മാസം ഗര്‍ഭിണിയായിരുന്നു ആക്രമണം നടക്കുമ്പോള്‍ ഷഹ്‌സാദ. പൂര്‍ണവളര്‍ച്ചയെത്താതെയാണ് കുഞ്ഞ് പുറത്തേക്ക് വന്ന കുഞ്ഞിന്റെ തൂക്കം 2.5 കിലോയാണ്. സിസേറിയനായിരുന്നു. കുഞ്ഞ് ആരോഗ്യവതിയായിരിക്കുന്നതായി ഡോക്ടര്‍ അറിയിച്ചു. ആക്രമണം നടന്ന സമയത്ത് തന്നെ ആര്‍മി ഡോക്ടര്‍മാര്‍ ഷഹ്‌സാദയുടെ ജീവന്‍ രക്ഷിക്കാന്‍ രാത്രിമുഴുവന്‍ ശുശ്രൂഷ നല്‍കി. ശനിയാഴ്ച പുലർച്ചെയാണ് സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണമുണ്ടായത്. ക്യാമ്പില്‍ ആക്രമണം നടത്തിയ രണ്ടു ഭീകരരെ സൈന്യം വധിച്ചതായും മൂന്നു സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടതായും പൊലീസ് അറിയിച്ചു. ഇതോടെ ജയ്ഷ്-ഇ-മുഹമ്മദ് ഭീകരർ നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം ആറായി.

Top