നെഹ്റു ഒരു ക്രിമിനലായിരുന്നു-പാകിസ്താനുമായി വെടിനിർത്തൽ കരാർ ഉണ്ടാക്കി: ശിവരാജ് സിങ് ചൗഹാൻ.

ന്യുഡൽഹി:നെഹ്റു ഒരു ക്രിമിനലായിരുന്നു എന്ന് ശിവരാജ് സിങ് ചൗഹാൻ.ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെ വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നത് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ശിവരാജ് സിങ് ചൗഹാൻ ആണ് .

ജവഹർലാൽ നെഹ്റു ഒരു ക്രിമിനലായിരുന്നു. പാക് അധീന കശ്മീരിലേക്ക് ഇന്ത്യൻ സൈന്യം മുന്നേറുമ്പോൾ പാകിസ്താനുമായി വെടിനിർത്തൽ കരാർ ഉണ്ടാക്കിയതാണ് നെഹ്റു ചെയ്ത ആദ്യത്തെ കുറ്റം. ഇതുമൂലം കശ്മീരിന്റെ മൂന്നിലൊന്ന് ഭാഗം പാകിസ്താന്റെ കൈവശമായെന്ന് ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. കശ്മീരിൽ ആർട്ടിക്കൾ 370 പ്രഖ്യാപിച്ചതാണ് അദ്ദേഹം ചെയ്ത രണ്ടാമത്തെ കുറ്റം.

ഒരു രാജ്യത്ത് എങ്ങനെയാണ് രണ്ട് ഭരണഘടനയും, രണ്ട് ഭരണാധികാരികളും ഉണ്ടാവുക. ഇത് നീതി നിഷേധം മാത്രമല്ല, രാജ്യത്തോടുള്ള കുറ്റകൃത്യമാണെന്ന് എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ റദ്ദാക്കിയ ആർട്ടിക്കിൾ 370മായി ബന്ധപ്പെട്ടായിരുന്നു ശിവരാജ് സിങ് ചൗഹാന്റെ പ്രസ്താവന.

Top