ജെസ്നയും ഭൂകോലക ലക്ഷ്മിയും കാണാതായതിന് പിന്നിലെ ബന്ധം എന്ത്? ജെസ്ന കേസ് പുതിയ വഴിത്തിരിവിലേക്ക്…

മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജസ്ന മരിയ എന്ന കോളേജ് വിദ്യാര്‍ത്ഥിക്കായുള്ള അന്വേഷണം പുതിയ ദിശയിലേക്ക്. മാര്‍ച്ച് 22 നാണ് ജസ്നയെ എരുമേലിയില്‍ വെച്ച് കാണാതായത്. സംസ്ഥാനത്തിന് അകത്തും പുറത്തും പോലീസ് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ജസ്നയെ കുറിച്ച് ഒരു തുമ്പും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടയില്‍ പത്തനംതിട്ടയില്‍ നിന്നും ഏഴ് വര്‍ഷം മുന്‍പ് ഭൂകോലക ലക്ഷ്മിയെന്ന സ്ത്രീയേയും മറ്റൊരു യുവാവിനേയും കാണാതായ സംഭവവും ജസ്ന തിരോധാനവും തമ്മില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണ് പോലീസ്.പിതൃസഹോദരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് പോയ ജസ്നയെ കാണാതായിട്ട് നാല് മാസം പിന്നിടുന്നു.

ഇതുവരെ ജസ്നയെ കണ്ടെത്താനുള്ള ഒരു തുമ്പും പോലീസിന് ലഭിച്ചിട്ടില്ല. കേസില്‍ നിര്‍ണായകമായേക്കാവുന്ന ജസ്നയുടേതെന്ന് സംശിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ എരുമേലിയില്‍ നിന്ന് ലഭിച്ചെങ്കിലും പിന്നീട് കേസ് അന്വേഷണത്തിന് സഹായകരമാകുന്ന തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.
ഇതിനിടെയാണ് പത്തനംതിട്ട ഗവിയില്‍ നിന്നും ഏഴ് വര്‍ഷം മുന്‍പ് കാണാതായ ഭൂലോകലക്ഷ്മി എന്ന സ്ത്രീയുടെ തിരോധാനവുമായി ജസ്ന കേസിന് ബന്ധമുണ്ടോയെന്ന കാര്യം പോലീസ് പരിശോധിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗവി ഏലത്തോട്ടത്തില്‍ ചിറ്റാര്‍ സീതത്തോട് കൊച്ചുപറമ്പില്‍ ഭൂലോക ലക്ഷ്മിയെ ഏഴ് വര്‍ഷം മുന്‍പാണ് കാണാതായത്.
കേരള വനം വികസന കോര്‍പ്പറേഷന്‍ ജീവനക്കാരിയായ ഭൂലോകലക്ഷ്മിയെ കാണാതായപ്പോള്‍ ഭര്‍ത്താവ് ഡാനിയേല്‍ കുട്ടി തിരുനെല്‍വേലിയിലായിരുന്നു. ഭാര്യയെ ഫോണില്‍ വിളിച്ച് കിട്ടാതായ പിന്നാലെയാണ് ഡാനിയേല്‍ കുട്ടി ക്വാര്‍ട്ടേഴ്സിലേക്ക് വന്നത്. എന്നാല്‍ ക്വാര്‍ട്ടേഴ്സ് പൂട്ടികിടക്കുന്ന നിലയിലായിരുന്നു. ജനലിന് ഉള്ളിലൂടെ നോക്കിയപ്പോള്‍ കട്ടിലില്‍ ഒരു കമ്പി കിടക്കുന്നത് കണ്ടു.

പിന്നാലെ ഡാനിയേല്‍ അയക്കാരേയും സഹപ്രവര്‍ത്തകരേയും വിളിച്ച് കൂട്ടി വാതില്‍ തള്ളി തുറന്നു. വീടിനുള്ളില്‍ സാധനങ്ങള്‍ എല്ലാം ചിതറി കിടക്കുന്ന നിലയിലായിരുന്നു. ഭൂലോകലക്ഷ്മിയെ കാണാതായ ദിവസം രാത്രിയില്‍ ക്വാര്‍ട്ടേഴ്സിന് സമീപത്ത് കൂടി അപരിചിതമായ ഒരു വാഹനം കടന്നു പോയതായി നാട്ടുകാരും അയല്‍വാസികളും പറഞ്ഞിരുന്നു. നിരവധി തെളിവുകള്‍ ഡാനിയേല്‍ പോലീസിന് നല്‍കിയെങ്കിലും അന്വേഷണമേറ്റെടുത്ത ക്രൈംബ്രാഞ്ചിന് പോലും ശ്രീലങ്കന്‍ അഭയാര്‍ത്ഥിയായ ഭൂലോകലക്ഷ്മിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പലവട്ടം കോടതിയും പോലീസ് സ്റ്റേഷനും ഡാനിയേല്‍ കയറിയിറങ്ങിയെങ്കിലും തെളിവുകള്‍ മാത്രം ശേഷിപ്പിച്ച് മറ്റൊരു തുമ്പും നല്‍കാതെ ഭൂലോകലക്ഷ്മി ഇപ്പോഴും അപ്രത്യക്ഷമായി തന്നെ ഇരിക്കുകയാണ്. കേസ് പോലീസ് കൃത്യമായി അന്വേഷിച്ചിരുന്നെങ്കില്‍ ഭൂലോക ലക്ഷ്മിയെ കണ്ടെത്താന്‍ ആകുമായിരുന്നെന്ന് ഭര്‍ത്താവ് ഡാനിയേല്‍ പറയുന്നു. കൊല്ലം ക്രൈംബ്രാഞ്ചാണ് ഇപ്പോള്‍ ഭൂലോകലക്ഷ്മിയുടെ തിരോധാനം അന്വേഷിക്കുന്നത്.

സമാന രീതിയിലാണ് കോന്നി സ്വദേശിയായ യുവാവിനെ കാണാതാകുന്നത്. ശബരിമലയില്‍ ദിവസ വേതനത്തിന് ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. ഒരു ദിവസം ജോലിക്ക് പോയ യുവാവ് പിന്നീട് മടങ്ങി വന്നിട്ടില്ല. യാതൊരു തെളിവും അവശേഷിപ്പിക്കാതെ അപ്രത്യക്ഷനായി. ഇതോടെ പത്തനംതിട്ടയില്‍ നിന്നും ഈ മൂന്ന് പേരും അപ്രത്യക്ഷരായതിന് പിന്നില്‍ എന്തെങ്കിലും സമാനതകള്‍ ഉണ്ടോയെന്ന കാര്യമാണ് പോലീസ് അന്വേഷിക്കുന്നത്. ഐജി മനോജ് അബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകദൗത്യ സംഘമാണ് ജസ്ന തിരോധാന കേസ് അന്വേഷിക്കുന്നത്.

ബെംഗളൂരിലെ എയര്‍പോര്‍ട്ടില്‍ ജസ്നയെ പോലൊരു പെണ്‍കുട്ടിയെ കണ്ടിരുന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് ബെംഗളൂരുവില്‍ എത്തി അന്വേഷണം നടത്തിയെങ്കിലും യാതൊരു തെളിവും പോലീസിന് കിട്ടിട്ടില്ല. വാഗമണ്‍ പരുന്തും പാറയ്ക്ക് സമീപമുള്ള വനത്തില്‍ ജസ്ന എത്തിയിട്ടുണ്ടോയെന്ന സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

Top