ജസ്നയെ തേടി അന്വേഷണ സംഘം ഗോവയ്ക്ക്

പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനി ജസ്ന മറിയയെ തേടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. പൂനയിലേക്കും ഗോവയിലേക്കുമാണ് അന്വേഷണം വ്യാപിപ്പിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇങ്ങോട്ട് വ്യാപിപ്പിച്ചത്. ഈ നഗരങ്ങളില്‍ ജസ്നയുടെ ചിത്രങ്ങള്‍ പതിച്ചിട്ടുണ്ട്. മലയാളി അസോസിയേഷനുകളുടേയും സഹായം തേടുന്നുണ്ട്. അതേസമയം ചെന്നൈയില്‍ കണ്ട യുവതി ജസ്നയല്ലെന്ന് സ്ഥിരീകരിച്ചു.

Top